Friday, March 13, 2026 Last Updated 39 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 08.32 AM

ഹിന്ദിയിലും ഗുജറാത്തിയിലും സംസാരിക്കുന്ന യുവാവ്: വിയറ്റ്ാനമിലെ അപ്രതീക്ഷിത അനുഭവം പങ്കുവച്ച് ഇന്ത്യന്‍ ദമ്പതികള്‍

vietnam, man, impress, indian, couple, hindi, gujarati

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ വിയറ്റ്‌നാമില്‍ വച്ച് ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഉണ്ടായ ഒരു അപ്രതീക്ഷിതമായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഒരു യുവാവ് അവരെ ഹിന്ദിയില്‍ സ്വാഗതം ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്തി ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു. യാത്രാ വ്‌ലോഗര്‍ നിക്ക് സിന്ധവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സിന്ധവും ഭാര്യ മിറലും നാട്ടുകാരനായ യുവാവുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. തനിക്ക് ഹിന്ദിയേക്കാള്‍ കൂടുതല്‍ ഭാഷ അറിയാമെന്നും യുവാവ് പറയുന്നുണ്ട്. ഒപ്പം ദമ്പതികളോട് വീട്ടില്‍ ഏത് ഭാഷയാണ് സംസാരിക്കുന്നത് എന്നും ചോദിക്കുന്നു. മിറല്‍ ഗുജറാത്തിയാണ് സംസാരിക്കുന്നത് എന്ന് അവര്‍ മറുപടി പറയുന്നു. ഒപ്പം സിന്ധവ് ഗുജറാത്തിയില്‍ 'സുഖമാണോ' എന്നും ചോദിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് സിന്ധവിനെയും മിറലിനെയും ഞെട്ടിച്ചുകൊണ്ട് യുവാവ് ഗുജറാത്തിയില്‍ തന്നെ 'സുഖമാണ്' എന്ന് മറുപടി പറയുന്നത്. ശേഷം യുവാവ് പൊട്ടിച്ചിരിക്കുന്നതും കാണാം. ശരിക്കും സിന്ധവും മിറലും യുവാവ് ഗുജറാത്തി പറയുന്നത് കേട്ട് അമ്പരന്ന് പോയി.

വിയറ്റ്‌നാമില്‍ വച്ചുണ്ടായ ഈ അനുഭവം തങ്ങളെ ഞെട്ടിച്ചു എന്നും ആദ്യം യുവാവ് ഹിന്ദിയിലും പിന്നീട് ഗുജറാത്തിയിലും സംസാരിച്ചു എന്നും വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നതും കാണാം. നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. താനും ഈ യുവാവിനെ കണ്ടിട്ടുണ്ട് എന്നാണ് ഒരു യൂസര്‍ കമന്റ് നല്‍കിയത്. അന്ന് തന്നോട് ബാലികാ വധുവിന്റെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. തന്റെ കയ്യിലെ വള കണ്ടപ്പോള്‍ ഇതുപോലെയുള്ള വളകള്‍ താന്‍ ബാലികാവധുവിലും കണ്ടതായും യുവാവ് പറഞ്ഞു എന്നും കമന്റില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW