Friday, March 13, 2026 Last Updated 32 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 10.16 AM

ഫ്രാന്‍സില്‍ വീടിന്റെ ബാല്‍ക്കണിയില്‍ തുണി ഉണങ്ങാനിട്ട് ഇന്ത്യന്‍ യുവതി: ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് നൂറ് വട്ടം ആലോചിക്കണമെന്ന് പോസ്റ്റ്

indian, woman, france, house, balcony, cloth

വിദേശത്തെത്തുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ പലതും ഇന്ത്യക്കാരുടെ ചില ശീലങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും. അത്തരമൊരു ശീലത്തെ കുറിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫ്രാന്‍സില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി അവളുടെ വസ്ത്രങ്ങള്‍ കഴുകി ബാല്‍ക്കണിയില്‍ ഉണക്കാനിടുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. അയ കെട്ടിയശേഷം നനഞ്ഞ തുണികള്‍ ഓരോന്നായി ഭാര്യ അതില്‍ ഉണക്കാനിടുമ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഫ്രാന്‍സിലെ ലിയോണിലാണ് ഇവരുടെ വീടുള്ളത്.

ഇത് ഫ്രാന്‍സാണെന്നും ഇവിടെ ഇങ്ങനെ വീടിന് പുറത്ത് വസ്ത്രം ഉണക്കാനിടുന്നത് അനുവദനീയമല്ലെന്നും ഭര്‍ത്താവ് ഭാര്യയോട് പറയുന്നുണ്ട്. ഫ്രാന്‍സില്‍ വസ്ത്രം അലക്കാന്‍ കൊടുക്കുന്നത് ഏറെ ചെലവേറിയ കാര്യമാണെന്നും അതിനാലാണ് താന്‍ വസ്ത്രം സ്വയം അലക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഭാര്യ ഇതിന് മറുപടി നല്‍കുന്നത്. തുണി അലക്കാന്‍ കൊടുക്കുമ്പോള്‍ നാട്ടിലെ 400 രൂപ വരെ ചെലവ് വരുമെന്നും ആ അധിക ചെലവ് ഒഴിവാക്കാനാണ് താന്‍ ഇത് സ്വയം ചെയ്തതെന്നും ഭാര്യ പറയുന്നു.

ഇത് പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനുള്ള സൂത്രവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇങ്ങനെ തുണി ഉണക്കുന്നതിനെതിരെ സ്വദേശികളായ ആരെങ്കിലും പരാതി പറഞ്ഞാല്‍ അവര്‍ പറഞ്ഞതൊന്നും മനസിലാകാത്ത പോലെ നടിച്ചാല്‍ ഫ്രഞ്ച് ഈ മനസിലാകാത്തതുകൊണ്ടാണ് താന്‍ മിണ്ടാതിരിക്കുന്നതെന്ന് അവര്‍ വിചാരിച്ചോളുമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. ഭാര്യ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നൂറു തവണ ആലോചിക്കണം' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 16 ലക്ഷം പേരാണ് കണ്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW