Wednesday, March 11, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 05.25 PM

'മഹോത്സവം 2025' മാമാങ്കമാക്കി തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈത്ത്; പൂര പെരുമയോടെ പത്തൊമ്പതാമത് വാര്‍ഷികാഘോഷത്തിന് പരിസമാപ്തി

TRASSK

കുവൈത്ത്‌സിറ്റി: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (TRASSK) അഹ്മദി FAIPS - DPS ഓഡിറ്റോറിയത്തില്‍ വെച്ച് 19-മത് വാര്‍ഷികാഘോഷം മഹോല്‍സവം 2025 പ്രൗഡഗംഭീരമായി സംഘടിപ്പിച്ചു. 2,000-ത്തിലധികം തൃശ്ശൂര്‍ നിവാസികളും, വീശിഷ്ടാതിഥികളും പങ്കെടുത്ത പ്രസ്തുത പരിപാടി കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി 'മഹോത്സവം 2025' ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
പഞ്ചവാദ്യ താളപ്പെരുമയോടെ, 30-ഓളം TRASSK വനിതാവേദി അംഗങ്ങള്‍ താലം പിടിച്ചു അണിനിരന്നുകൊണ്ടുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമായത്.

TRASSK

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹ്യ ക്ഷേമ വിഭാഗം കണ്‍വീനര്‍ റാഫി എരിഞ്ചേരി ഈ കാലയളവില്‍ നമ്മെ വിട്ടുപോയവരെ സ്മരിച്ചുകൊണ്ട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റും, മഹോത്സവം പ്രോഗ്രാം കണ്‍വീനറുമായ നോബിന്‍ തെറ്റയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ദേവസ്സി അദ്ധ്യക്ഷനായിരുന്നു.
TRASSK

അസോസിയേഷന്‍ ഇറക്കിയ സുവനിയര്‍ മാധ്യമ വിഭാഗം കണ്‍വീനര്‍ ദിലീപ് കുമാര്‍ ആദ്യപ്രതി ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള TRASSK ഭവന പദ്ധതി, അര്‍ഹരായ രണ്ട് സജീവ അംഗങ്ങള്‍ക്ക് വീട് വെച്ചു നല്‍കുവാനുള്ള ധാരണാപത്രം ഇന്ത്യന്‍ സ്ഥാനപതി പ്രസ്തുത വേദിയില്‍ വെച്ച് കൈമാറി.
TRASSK

അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈനി ഫ്രാങ്ക് അസ്സോസിയേഷന്റ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിവരിച്ചു.മഹോത്സവം 2025 പ്രസന്റിങ് സ്‌പോണ്‍സറായ Comex നാഷണല്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ മഞ്ഞളി, ആനുവല്‍ സ്‌പോണ്‍സര്‍മാരായ അല്‍ മുല്ല എക്‌സ്‌ചേഞ്ച്, ജോയ് ആലുക്കാസ്, കൂടാതെ കെ എം പി ബില്‍ഡേഴ്‌സ്, ഹൈ ലൈറ്റ് ബില്‍ഡേഴ്‌സ്, അല്‍ ഖാലിദ് ഓട്ടോ, മാംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംസാരിച്ചു.
TRASSK

വനിതാവേദി ജനറല്‍ കണ്‍വീനര്‍ പ്രതിഭ ഷിബു, കളിക്കളം കണ്‍വീനര്‍ കുമാരി സെറ മരിയ ബിവിന്‍ എന്നിവര്‍ മഹോത്സവം 2025 ന് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി (ആര്‍ട്‌സ്) രാജന്‍ ചാക്കോ തോട്ടുങ്കല്‍, ജോയിന്റ് ട്രഷറര്‍ (സ്‌പോര്‍ട്‌സ്) സാബു കൊമ്പന്‍ ജോസ്, വനിതാവേദി സെക്രട്ടറി നിഖില പി. എം, വനിതാവേദി ജോ.സെക്രട്ടറി സജിനി വിനോദ് എന്നിവരും സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു.
TRASSK

അസ്സോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ നിന്നും 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ തിരഞ്ഞെടുത്ത 11 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. കൂടാതെ സിബിഎസ്ഇ പത്താം ക്ലാസ് കുവൈറ്റ് ടോപ്പറായ മാസ്റ്റര്‍ അദ്വിതീയ വിജയ് ശങ്കര്‍, എം.ടെക് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ ആന്റണി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും മെറിറ്റ് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു.
TRASSK

വര്‍ഷങ്ങളായി അസ്സോസിയേഷന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകുന്ന ബിജു പാപ്പച്ചന്‍, ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പിനിയുടെ മാനേജിങ് ഡയറക്ടര്‍ ബാബു എരിഞ്ചേരി, പ്രിന്‍സസ് ട്രാവെല്‍സിനുവേണ്ടി സി. ഡി ബിജു എന്നിവരെയും സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഡോ. കെ അബ്ദുള്ള ഹംസ എന്നിവര്‍ക്കും പ്രത്യേക ആദരവ് നല്‍കി.
TRASSK

അസ്സോസിയേഷന്‍ സെന്‍ട്രല്‍ ട്രഷറര്‍ സെബാസ്റ്റ്യന്‍ വാതുകാടന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് നന്ദനം സ്‌കൂള്‍ ഓഫ് ഡാന്‍സ് ഒരുക്കിയ ഗ്രൂപ്പ് ഡാന്‍സ് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങി.
TRASSK

പിന്നണി ഗായകരായ ശ്രീരാഗ് ഭരതന്‍, നന്ദ ജെ.ദേവ്, വര്‍ഷ എസ്. കൃഷ്ണന്‍, വിഷ്ണു വര്‍ദ്ധന്‍ എന്നിവര്‍ക്കൊപ്പം ശ്രീ അനൂപ് കോവളത്തിന്റെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്ര കൂടി ചേര്‍ന്നപ്പോള്‍ ഓരോ കാണികളും തൃശ്ശൂര്‍ മഹോത്സവത്തെ ഏറ്റെടുക്കുകയായിരുന്നു.
TRASSK

ആഘോഷത്തിന്റെയും, ആര്‍പ്പുവിളികളുടെയും, കരഘോഷങ്ങളുടെയും വിര്‍ച്ച്യൂല്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് കാണികള്‍ക്ക് കാഴ്ചവെച്ചു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്.

Ads by Google
Ads by Google
TRENDING NOW