Wednesday, March 11, 2026 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 12.25 PM

നിയമ സഹായത്തിന് ഖത്തർ സംസ്‌കൃതിയുടെ പുതിയ വേദി

uploads/news/2025/12/813899/pravasi.jpg

ദോഹ: മലയാളി സമൂഹത്തിൽ മികച്ച സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംസ്കൃതിഖത്തർ രൂപീകരിച്ച'നിയമസഹായ വേദി' യുടെ
പ്രവർത്തനങ്ങൾക്ക് തുടക്കമായി.സംസ്‌കൃതി ഓഫീസിൽ നടന്നചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം 'നിയമസഹായ വേദി'
ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു.

കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ, അഡ്വ അബൂബക്കർ ഇ എ, അഡ്വ. മഹേഷ് വിജയകൃഷ്ണൻ, അഡ്വ. നിഷാദ് മുഹമ്മദ് എസ്എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ ജാഫർ ഖാൻ എം നിയമസഹായ വേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നിയമസഹായ വേദിയുടെ സേവനം മുൻകൂട്ടി ബുക്ക് ചെയ്യാൻ nsv.sanskriti@gmail.com എന്ന ഇമെയിൽ വഴി ബന്ധപ്പെടാൻ സംഘാടകർ അറിയിച്ചു. അഡ്വ. ജാഫർ ഖാൻ. എം, അഡ്വ. അബൂബക്കർ ഇ എ, അഡ്വ. നിഷാദ് മുഹമ്മദ് എസ്, അഡ്വ. നാസിന നാസർ, അഡ്വ. മഹേഷ് വിജയകൃഷ്ണൻ എന്നിവരാണ് നിയമസഹായ വേദിയുടെ അഭിഭാഷക പാനലിലെ അംഗങ്ങൾ. ചടങ്ങിൽ സംസ്‌കൃതി നിയമസഹായ വേദി കൺവീനർ കൂടിയായ സംസ്‌കൃതി സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും അഡ്വ. നാസിന നാസർ നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW