Wednesday, March 11, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 12.19 PM

ഫിഫ അറബ് കപ്പിന്സുവർണമയമായ തുടക്കം: ഖത്തർ അമീർ ഉത്ഘാടനം ചെയ്തു

uploads/news/2025/12/813897/fifa-cup.jpg

ദോഹ:അന്താരാഷ്ട്ര തലത്തിൽ അറബ് ഫുട്ബോളിന്റെ പ്രതിഫലനമായ ഫിഫഅറബ്കപ്പിന്സുവർണമയമായതുടക്കം.60,000 ആരാധകർ തിങ്ങി നിറഞ്ഞഅൽബെയ്ത് സ്റ്റേഡിയത്തിൽ പാലസ്തീൻ-ഖത്തർ ആദ്യ മത്സരത്തിന് മുന്നോടിയായി ഫുട്ബോളും,കലയും ഒന്നിച്ച ഔപചാരികചടങ്ങിൽ
ഖത്തർ അമീർഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിFIFA Arab Cup 2025 lഉദ്ഘാടനം ചെയ്തു.അറബ് കപ്പിൽപങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത ഖത്തർ അമീർ അറബ് ലോകത്തിന്റെ ഹൃദയങ്ങൾ സൗഹൃദം,സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയോടെ ബന്ധിപ്പിക്കപ്പെടണമെന്ന് ആശംസിച്ചു.

15 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിൽ സംഗീത പ്രകടനങ്ങൾ, ആർട്ട് ഷോകൾ, ലൈറ്റ് എഫക്റ്റുകൾ എന്നിവ മനോഹരവും ആകർഷകവുമായ അനുഭവം നൽകി.അറബ്മേഖലയുടെ പഴയകാലവും ഇന്നലെയും ചേർന്ന് ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശംപകർന്നു കൊണ്ട്
സിറിയൻ കലാകാരി റാഷിദ് അസഫ് കാണികളെ വിസ്മയഭരിതമാക്കി. ഖത്തർ-പാലസ്തീൻ ആദ്യ മത്സരത്തിൽ ഖത്തർ 0-1 പോയിന്റിൽ തോറ്റുവെങ്കിലും ഉദ്ഘാടന ചടങ്ങിലെ വിസ്മയകരമായ ദൃശ്യങ്ങൾ, സംഗീതം, കലാപരിപാടികൾ അവിസ്മരണീയമായി. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഈജിപ്ത് കുവൈറ്റിനെയും സൗദി അറേബ്യ ഒമാനേയും നേരിടും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW