-->
ഈ വര്‍ഷം ഒക്ടോബറിലാണ് എഫ്31 സീരീസ് ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഓപ്പോ എഫ്31 5ജി, ഓപ്പോ എഫ്31 പ്രോ 5ജി, ഓപ്പോ എഫ്31 പ്രോ പ്ലസ് 5ജി എന്നിങ്ങനെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ആണ് ഈ സീരീസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഓപ്പോ F31 5ജിയുടെ 8GB+128GB മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ വാങ്ങാന്‍ നോക്കിയാല്‍ ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും 23999 രൂപ വിലയിലാണ് എഫ്31 5ജി അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്
ഓപ്പോ F31 പ്രോ 5ജിയുടെ 8GB + 128GB മോഡലിന് 26,999 രൂപയും, 8GB + 256GB മോഡലിന് 28,999 രൂപയും 12GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2700 രൂപയോളം ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ 24,299 രൂപ വിലയില്‍ ഓപ്പോ എഫ്31 പ്രോ ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കും. അതായത് സ്റ്റാന്റേഡ് മോഡല്‍ വാങ്ങുന്ന വിലയില്‍ പ്രോ മോഡല്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ജെംസ്റ്റോണ്‍ ബ്ലൂ, ഹിമാലയന്‍ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും.
ഒക്ടാ കോര്‍ (2 x 2.5GHz കോര്‍ടെക്‌സ്-A78 + 6 x 2GHz കോര്‍ടെക്‌സ്-A55 സിപിയുകള്‍) മീഡിയടെക് ഡൈമെന്‍സിറ്റി 7300- എനര്‍ജി 4nm പ്രോസസര്‍ ആണ് എഫ്31 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്‌സലുകള്‍) FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1400 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, DT-സ്റ്റാര്‍ D+ പ്രൊട്ടക്ഷന്‍ എന്നിവ സഹിതമാണ് ഈ പ്രോ മോഡലിലെ ഡിസ്‌പ്ലേ എത്തുന്നത്. മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകള്‍, 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
ക്യാമറ ഫീച്ചറുകളുടെ കാര്യമെടുത്താല്‍, OV50D40 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), ഗാലക്സി കോര്‍ 02M1B സെന്‍സറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി ഗാലക്സി കോര്‍ 32E2 സെന്‍സറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ ബീഡോ, യുഎസ്ബി ടൈപ്പ്-സി 2.0 എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.