Thursday, March 12, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 12.52 PM

ഐക്യൂവിന്റെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം

on

ഐക്യൂ ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഐക്യൂ Z10r 5ജി (iQOO Z10R 5G). കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐക്യൂ Z9s 5ജിയുടെ ഒരു പിന്‍ഗാമിയായി Z10r 5ജിയെ കണക്കാക്കാം. വളരെ ജനപ്രീതി നേടിയ ഒരു മികച്ച മോഡലായിരുന്നു Z9s 5ജി. ഐക്യൂ Z9s 5ജി പോലെ തന്നെ 20000 രൂപയില്‍ താഴെ വിലയില്‍ അവതരിപ്പിക്കപ്പെട്ട മോഡലാണ് ഐക്യൂ Z10R 5ജി. ഐക്യൂ Z10R 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എന്‍ഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമാണ് വില.

ആമസോണിലും ഐക്യൂ വെബ്‌സൈറ്റിലും ഇതേ വിലയില്‍ തന്നെയാണ് ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഐക്യൂ Z10R 5ജിയുടെ എല്ലാ വേരിയന്റുകള്‍ക്കും ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലും 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 17999 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. അക്വാമറൈന്‍, മൂണ്‍സ്റ്റോണ്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഐക്യൂ Z10R 5ജി ലഭ്യമായിട്ടുള്ളത്. 12GB വരെ റാമും 12GB വരെ വെര്‍ച്വല്‍ റാമും ഇതിലുണ്ട്. 2.6GHz വരെ ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 4nm പ്രൊസസര്‍ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്.

ഗ്രാഫൈറ്റ് കൂളിംഗും 13690mm² ടോട്ടല്‍ കൂളിംഗ് ഏരിയയും ഇതില്‍ ഉണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്‌സല്‍സ്) ഫുള്‍ HD AMOLED ക്വാഡ് കര്‍വ്ഡ് സ്‌ക്രീന്‍, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation മ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. സോണി IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.79 അപ്പേര്‍ച്ചര്‍), ഗാലക്സികോര്‍ GC02M1 സെന്‍സര്‍ ഉള്ള 2MP ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫി പ്രേമികള്‍ക്കായി ഗാലക്സികോര്‍ GC32E1 സെന്‍സറുള്ള 32MP ഫ്രണ്ട് ക്യാമറയും Z10R 5ജിയില്‍ ഐക്യൂ നല്‍കിയിരിക്കുന്നു.

ഫണ്‍ടച്ച് OS 15ല്‍ എത്തിയ ഈ ഫോണിന് 2 ഒഎസ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും ഇതിലുണ്ട്. മാലി-G615 MC2 ജിപിയു, LPDDR4X റാം, UFS 2.2 സ്റ്റോറേജ് എന്നിവയും ഐക്യൂ Z10R 5ജിയില്‍ ഉണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW