Thursday, March 12, 2026 Last Updated 23 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 10.21 AM

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ചെല്‍സി ; പത്തുപേരായി ചുരുങ്ങിയിട്ടും ആഴ്‌സണലിനെ സമനിയില്‍ പിടിച്ചു

uploads/news/2025/12/813714/chelsea-arsenal.jpg

ലണ്ടന്‍: പത്തുപേരായി ചുരുങ്ങിയിട്ടും ആഴ്‌സണലിനെ സമനിലയില്‍ കുരുക്കി ചെല്‍സി. സ്റ്റാഫോര്‍ഡ് ബ്രിഡ്ജില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ ചെല്‍സി പട്ടികയിലെ മുന്‍നിരക്കാരായ ഗണ്ണേഴ്‌സിനെ കുരുക്കി. ആദ്യഗോളടിച്ച ചെല്‍സി ആഴ്‌സണലിനെ കൂടുതല്‍ ഗോളടിക്കാന്‍ വിടാതെ സമര്‍ത്ഥമായി തടഞ്ഞു. കളിയുടെ 38 ാം മിനിറ്റില്‍ കായ്‌സിഡോ ചുവപ്പ് കണ്ടത് ചെല്‍സിക്ക് തിരിച്ചടിയായി.

ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ട്രെവര്‍ ചലോബ ചെല്‍സിക്കായി സ്‌കോര്‍ ചെയ്തതിന് പിന്നാലെ മൈക്കല്‍ മറോനാ ആഴ്‌സണലിനായും സ്‌കോര്‍ ചെയ്തു. കളയുടെ 52 മിനിറ്റും പത്തുപേരുമായി കളിക്കേണ്ടി വന്ന ചെല്‍സി കടുത്ത പ്രതിരോധം തീര്‍ത്താണ് ആഴ്‌സണലിന്റെ അലമാലകളെ ചെറുത്തത്. 38 ാം മിനിറ്റി കായ്‌സിഡോയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പത്തുപേരുമായാണ് ചെല്‍സി പൊരുതിയത്. കായ്‌സെഡോ പുറത്തായി പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചെല്‍സി സ്‌കോറും ചെയ്തു. കോര്‍ണറില്‍ നിന്നുള്ള ട്രെവോ ചലോബയുടെ തകര്‍പ്പന്‍ ഫ്‌ളിക്കിംഗ്‌ഹെഡ്ഡര്‍ വലയിലെത്തി. 11 മിനിറ്റിനുശേഷം സ്പാനിഷ് ഇന്റര്‍നാഷണല്‍ മെറിനോ ബുക്കായോ സാക്കയുടെ ഇന്‍-സ്വിംഗിംഗ് ക്രോസില്‍ ഹെഡ് ചെയ്ത് ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ സമനില കണ്ടെത്തി. സമനിലയോടെ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ്. ഗണ്ണേഴ്‌സ് 17 മത്സരങ്ങളില്‍ തോല്‍വിയറിയാതെ തുടരുകയാണ്. ചെല്‍സിയാകട്ടെ മൂന്നാം സ്ഥാനത്താണ്.

ആദ്യ പകുതിയില്‍ ചെല്‍സിയുടെ ആധിപത്യം നിലനിര്‍ത്തിയപ്പോള്‍, കെയ്സെഡോയുടെ ചുവപ്പ് നിറത്തിന് പുറമേ ഏഴ് മഞ്ഞ കാര്‍ഡുകളും പിറന്നു, ഒരു കളിക്കാരന്‍ ഡൗണ്‍ ആയിരുന്നിട്ടും, പെഡ്രോ നെറ്റോ, പകരക്കാരനായ ലിയാം ഡെലാപ്പ്, വെസ്ലി ഫോഫാന എന്നിവരിലൂടെ ചെല്‍സി വിജയത്തിലേക്ക് കടക്കാന്‍ ഏറ്റവും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ പരാജയപ്പെടാതെ തുടര്‍ച്ചയായി മൂന്നാം മത്സരമാണ് ആഴ്‌സണല്‍ പൂര്‍ത്തിയാക്കിയത്. അടുത്തിടെ ടോട്ടനത്തെയും ബയേണ്‍ മ്യൂണിക്കിനെയും തോല്‍പ്പിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW