Thursday, March 12, 2026 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 08.53 AM

ഉപഭോക്താവെന്ന വ്യാജേന ജ്വല്ലറിയിലെത്തി, ഉടമ നോക്കിനില്‍ക്കെ മാലയുമായി കടന്നു: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

gold, theft, jewellers

ലോകത്തിന്റെ പല ഭാഗത്ത് നിന്നും മോഷണവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തോക്കുചൂണ്ടി ഭീഷണിമുഴക്കിയും ഉപഭോക്താവാണെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി സ്വര്‍ണ്ണവുമായി മുങ്ങുന്നതും ഇന്ന് പതിവ് സംഭവമായിമാറിക്കൊണ്ടിരിക്കുകയാണ്. വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത് ഉപഭോക്താവാണെന്ന ഭാവത്തിലെത്തി വിശ്വാസം നേടിയ ശേഷം മാലയോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ മോഷ്ടിക്കുകയാണ് ഇവരുടെ രീതി. അത്തരമൊരു മോഷണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയിലെ ഹല്‍വായ് ചൗക്ക് പ്രദേശത്തെ ജുഗല്‍ കിഷോര്‍ പ്രഹ്ലാദി ലാല്‍ ജ്വല്ലേഴ്‌സില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവംബര്‍ 28 ന് രാവിലെ 11:30 ഓടെ ഹല്‍വായ് ചൗക്ക് പ്രദേശത്തെ ജുഗല്‍ കിഷോര്‍ പ്രഹ്ലാദി ലാല്‍ ജ്വല്ലേഴ്‌സില്‍ നിന്നുള്ള സിസിടിവി വീഡിയോയില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നത് കാണാം. ജ്വല്ലറിയുടെ വാതിലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഒരു മധ്യവയസ്‌കയായി സ്ത്രീയും അവരുടെ സമീപത്തായി ഒരു യുവാവും പിന്നെ മറ്റൊരാളും സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുന്നു. ഇതിനിടെ തനിക്ക് മുന്നിലെ ട്രെയില്‍ നിന്നും മൂന്ന് സ്വര്‍ണമാലകള്‍ എടുത്തയാള്‍ സ്ത്രീയെ തട്ടിമാറ്റി പെട്ടെന്ന് ജ്വല്ലറിയില്‍ നിന്നും ഇറങ്ങിയോടുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതെ മറ്റുള്ളവര്‍ ഒരു നിമിഷത്തേക്ക് സ്തബ്ധരാകുന്നു. പിന്നാലെ ജ്വല്ലറിയുടെ തലയില്‍ കൈവച്ച് തന്റെ നഷ്ടത്തെ കുറിച്ച് അസ്വസ്ഥനാകുന്നതും കടയിലുണ്ടായിരുന്നയാള്‍ ജ്വല്ലറിയില്‍ നിന്നും പുറത്തിറങ്ങി മോഷ്ടാവ് പോയ ഭാഗത്തേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. നാല് നാലര ലക്ഷം രൂപ വിലയുള്ള മൂന്ന് സ്വര്‍ണമാലകള്‍ മോഷണം പോയെന്ന് ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കി. പോലീസെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. കടയുടമയുടെ മൊഴിയും രേഖപ്പെടുത്തി, കള്ളനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതായും കള്ളനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW