-->
ഈ വര്‍ഷം ലോഞ്ച് ചെയ്ത സാംസങ് ഗാലക്‌സി എസ്25 അള്‍ട്ര (Samsung Galaxy S25 Ultra 5G) ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, വിജയ്‌സെയില്‍സ്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വാങ്ങാന്‍ സാധിയ്ക്കും. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് എസ്25 അള്‍ട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ വിജയ്‌സ് സെയില്‍സില്‍ 11000 രൂപ ഡിസ്‌കൗണ്ട് ഈ മോഡലിന് ലഭ്യമാണ്.
1,29,999 രൂപ വിലയുള്ള അടിസ്ഥാന മോഡല്‍ ആമസോണ്‍ 1,06,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 23,000 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ട് ഇവിടെ ലഭിച്ചിരിക്കുന്നു. കൂടാതെ 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 103999 രൂപ വിലയില്‍ ആമസോണില്‍ നിന്ന് ഗാലക്‌സി എസ്25 അള്‍ട്ര വാങ്ങാനാകും. ഫ്‌ലിപ്പ്കാര്‍ട്ടും ഗാലക്‌സി എസ്25 അള്‍ട്രയ്ക്ക് മികച്ച ഡീല്‍ തന്നെ ഒരുക്കിയിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 1,09,990 രൂപ ഡിസ്‌കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ 5 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 5499 രൂപയോളം ഡിസ്‌കൗണ്ട് നേടാന്‍ സാധിക്കും.
ഒരു കരുത്തന്‍ ചിപ്‌സെറ്റ് നല്‍കുന്ന പ്രീമിയം ലെവല്‍ പെര്‍ഫോമന്‍സ്. ശക്തമായ എഐ ഫീച്ചറുകളുടെ പിന്തുണ, അതിഗംഭീര സംതൃപ്തി നല്‍കുന്ന ക്യാമറ യൂണിറ്റ്, ദീര്‍ഘകാല ഒഎസ്- സുരക്ഷാ പിന്തുണകള്‍, അത്യാവശ്യം മികച്ച ബാറ്ററി ശേഷി എന്നിവയൊക്കെ ഈ പ്രീമിയം മോഡല്‍ വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ്25 അള്‍ട്ര. 4.47GHz ഒക്ടാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫോര്‍ ഗാലക്‌സി 3nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
സൂപ്പര്‍ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ആര്‍മര്‍ 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ക്വാഡ് റിയര്‍ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അള്‍ട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്. അഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേര്‍ഡ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0, വയര്‍ലെസ് പവര്‍ഷെയര്‍ പിന്തുണ, 5G, IP68 റേറ്റിങ്, ഏഴ് OS അപ്ഗ്രേഡുകള്‍, ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവ എസ്25 അള്‍ട്ര വാഗ്ദാനം ചെയ്യുന്നു.