Wednesday, March 11, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 06.07 PM

വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം

on

ഈ വര്‍ഷം ജൂണില്‍ വിവോ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് വിവോ t4അള്‍ട്ര (vivo T4 Ultra 5G). ഇത്. ഫ്‌ലാഗ്ഷിപ്പ് ലെവല്‍ 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി4 അള്‍ട്രയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എന്‍ഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. നിലവില്‍ ഇവ 2000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം യഥാക്രമം 35999 രൂപ, 37999 രൂപ, 39999 രൂപ വിലകളിലാണ് ഫ്‌ലിപ്പ്കാര്‍ട്ടിലും വിവോ വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2000 രൂപ ഡയറക്ട് വിലക്കുറവിന് പുറമേ, ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് 2000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 33999 രൂപ വിലയിലും മറ്റ് വേരിയന്റുകള്‍ 35999 രൂപ, 37999 രൂപ വിലകളിലും ലഭ്യമാണ്. ആകെ 4000 രൂപ ഡിസ്‌കൗണ്ടില്‍ വിവോ T4 അള്‍ട്ര മോഡലുകള്‍ ഇപ്പോള്‍ വാങ്ങാനാകും. ഫീനിക്‌സ് ഗോള്‍ഡ്, മീറ്റിയര്‍ ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. SONY IMX921 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), ഗാലക്‌സികോര്‍ GC08A8 സെന്‍സറുള്ള 8MP അള്‍ട്രാ -വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 1/1.95' സോണി IMX882 സെന്‍സറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പേര്‍ച്ചര്‍, 15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പര്‍ സൂം), എന്നിവയും 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

1/3.1' ഗാലക്സികോര്‍ GC32E1 സെന്‍സറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പേര്‍ച്ചര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ സഹിതം) വിവോ T4 അള്‍ട്രയിലുണ്ട്. Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഫീച്ചറുകള്‍ സഹിതമാണ് ഈ വിവോ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP64 റേറ്റിങ്, ഡ്യൂവല്‍ സിം (നാനോ+ നാനോ), 5G, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C 2.0, 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5500mAhബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW