-->
സൂപ്പർ ലീഗ് കേരളയിൽ വരവറിയിച്ച് തൃശ്ശൂർ മാജിക് എഫ് സി. ടീമിന്റേതായി പുറത്തിറങ്ങിയ ‘പൊടിപാറണ പൂരം’ സോങ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഫുട്ബോൾ പ്രേമികൾ ഇതേറ്റെടുത്തു കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സോങ് നിർമിച്ചിരിക്കുന്നത്. തൃശ്ശൂരിന്റെ താള- മേളങ്ങളുടെ ഭംഗി വിളിച്ചോതുന്ന രീതിയിലുള്ളതാണ് സോങ്ങ്. സന്തോഷ് കൃഷ്ണൻ ആണ് ഇതിന്റെ കോൺസെപ്റ്റും ഡയറക്ഷനും ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസർ: ലിസ്റ്റിൻ സ്റ്റീഫൻ, കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, പ്രൊജക്റ്റ് ഡിസൈൻ :ഹരീഷ് എം രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബാബിൻ ബാബു, ഡി.ഒ.പി : പ്രകാശ് വേലയുധൻ.