Wednesday, March 11, 2026 Last Updated 51 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 05.12 PM

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പുറത്താക്കി കോണ്‍ഗ്രസ്

uploads/news/2025/11/813433/congrees---flg.gif
photo - facebook

കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുന്ന വിമതരെ പുറത്താക്കി കോണ്‍ഗ്രസ്. വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പുറത്താക്കിയതായി കൊല്ലം ഡിസിസി പ്രസിഡന്റ് അറിയിച്ചു. കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന മൂന്നുപേര്‍ക്കും നഗരസഭയില്‍ മത്സരിക്കുന്ന ആറ് പേര്‍ക്കുമെതിരെയാണ് നടപടി. മൂന്ന് ഭാരവാഹികള്‍ക്ക് എതിരെയും കോണ്‍ഗ്രസ് നടപടിയെടുത്തു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയ സമയം അവസാനിച്ചതോടെയാണ് നടപടി.

പാലക്കാടും വിമത നീക്കം നടത്തിയതിന് അഞ്ചുപേരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പാലക്കാട് നഗരസഭാംഗം മന്‍സൂര്‍ മണലാഞ്ചേരി ഉള്‍പ്പെടെയുളള അഞ്ച് പേര്‍ക്കെതിരെയാണ് നടപടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മന്‍സൂറിൻ്റെ നേതൃത്വത്തില്‍ പാലക്കാട് രണ്ട് വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. നേരത്തെ വിമതരായി മത്സരിക്കുന്ന ഒന്‍പത് പേരെ ഡിസിസി പുറത്താക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW