-->
ഏറ്റവും വില കുറഞ്ഞ നത്തിങ് ഫോണ്‍ എന്ന പ്രത്യേകതയുമായി നത്തിങ് ഫോണ്‍ 3a ലൈറ്റ് 5ജി (Nothing Phone 3a Lite 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റ് കരുത്തിലാണ് നത്തിങ് ഫോണ്‍ 3a ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനുള്ള ഗ്ലാസ് ബാക്ക് ഉള്ള വൈറ്റ്, ബ്ലാക്ക്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. നത്തിങ് ഫോണ്‍ 3എ ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതിനാല്‍ 19999 രൂപ വിലയില്‍ തുടക്കത്തില്‍ ഇത് വാങ്ങാനാകും.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്‌സലുകള്‍) FHD+ AMOLED ഡിസ്‌പ്ലേ, 480 ടച്ച് സാമ്പിള്‍ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്‌ഡോര്‍ / 3000 nits പീക്ക് ബ്രൈറ്റ്‌നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 പ്രോ 4nm പ്രൊസസര്‍ ആണ് ഈ ?ലൈറ്റ് മോഡലിന്റെ കരുത്ത്. ഇത് മാലി-G615 MC2 GPU സഹിതം എത്തുന്നു. 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം നത്തിങ് ഫോണ്‍ 3a ലൈറ്റ് 5ജിയില്‍ ഒരുക്കിയിരിക്കുന്നു. അതില്‍ 1/1.57' സാംസങ് സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പര്‍ച്ചര്‍, EIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 2MP മാക്രോ ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍, EIS), 10x ഡിജിറ്റല്‍ സൂം, 30 fps 4K വീഡിയോ ഫീച്ചറുകള്‍ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേര്‍ച്ചര്‍, 1080p വരെ 60 fps വീഡിയോ) ഇതിലുണ്ട്.
ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, USB ടൈപ്പ്-സി ഓഡിയോ, അണ്ടര്‍ പോര്‍ട്ട് സ്പീക്കര്‍, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാന്‍ IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ/മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 4.0 2026 ന്റെ തുടക്കത്തില്‍ ഈ മോഡലിന് ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
--