-->
റിയല്‍മി സി85 5ജി (realme C85 5G) ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പാരറ്റ് പര്‍പ്പിള്‍, പീക്കോക്ക് ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി സി85 5ജി വാങ്ങാന്‍ സാധിയ്ക്കുന്നത്. 2 ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. മികച്ച ഈടാണ് റിയല്‍മി സി85 5ജിയുടെ മറ്റൊരു പ്രത്യേകത. 'Most people performing a mobile phone water resistance test,' എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത് എന്ന് റിയല്‍മി പറയുന്നു. IP69 പ്രോ റേറ്റിങ് ഇതിനുണ്ട്. പരമാവധി സബ്മെര്‍ഷന്‍ ഡെപ്ത് (30 മിനിറ്റ്) 6 മീറ്റര്‍ ആണ്.
36 തരം ദ്രാവകങ്ങളില്‍ നിന്നുള്ള പ്രൊട്ടക്ഷന്‍ ഈ ഫോണിനുണ്ട്. കൂടാതെ ഫോണിന് 85° C വരെ നേരിടാന്‍ കഴിയും. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സര്‍ട്ടിഫിക്കേഷന്‍) ഉള്ളതിനാല്‍ വീഴചകളെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ ഈ ബജറ്റ് 5ജി ഫോണിന് സാധിക്കും. റിയല്‍മി സി85 5ജിയുടെ 4GB+128GB അടിസ്ഥാന മോഡലിന് 15,499 രൂപയും 6GB+128GB മോഡലിന് 16,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടോടെ യഥാക്രമം 14,999 രൂപ, 16,499 രൂപ വിലകളില്‍ ഇത് വാങ്ങാനാകും. കൂടാതെ 3 മാസത്തെ നോ കോസ്റ്റ് EMIയും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉണ്ട്. റിയല്‍മി വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് ഇപ്പോള്‍ ലഭ്യമാണ്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1570×720) പിക്‌സല്‍ HD+ IPS LCD സ്‌ക്രീന്‍, 180Hz വരെ ടച്ച് സാമ്പിള്‍ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രം. ആം മാലി-G57 MC2 GPU, 4GB / 8GB LPDDR4X റാം, 10GB വരെ ഡൈനാമിക് റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 -ല്‍ ആണ് റിയല്‍മി സി85 5ജിയുടെ പ്രവര്‍ത്തനം.
1/1.95' സോണി IMX852 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, f/1.8 അപ്പേര്‍ച്ചര്‍, LED ഫ്‌ലാഷ്, വരെ 1080p 30fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും 1080p 30fps വരെ വീഡിയോ റെക്കോര്‍ഡിംഗ് സഹിതം റിയല്‍മി സി85 5ജിയിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 1115 അള്‍ട്രാ-ലീനിയര്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, 400% അള്‍ട്രാ വോളിയം ഓഡിയോ, IP66 + IP68 + IP69 + IP69K, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സര്‍ട്ടിഫിക്കേഷന്‍), ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n2/n3/n5/n7/n8/n20/n26/n28/n38/n40/n41/n66/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.