Friday, March 13, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 11.51 AM

21-ാം വയസ്സിലേക്ക് കടന്ന് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി; അമ്മയുടെയും അച്ഛന്റെയും കിച്ചൂട്ടന് ജന്മദിനാശംസകളെന്ന് കുറിച്ച് രേണു സുധി; ത്രോബാക്ക് ചിത്രം പങ്കിട്ട് രേണു

uploads/news/2025/11/813280/Untitled-3.jpg
Renu Sudhi's birthday wish for son kichu sudhi (Image Source: Instagram)

ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമാണ് രേണു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം നേടാൻ രേണുവിന് ഇതിനകം സാധിച്ചിട്ടുണ്ട്. എങ്കിലും കൊല്ലം സധുിയുടെ ഓര്‍മ്മകളിലാണ് എന്നും രേണുവിന്റെ ജീവിതം. സോഷ്യല്‍ മീഡിയയിലൂടെ സുധിയ്ക്കൊപ്പമുള്ള പഴയ നിമിഷങ്ങള്‍ എന്നും രേണു പങ്കിടാറുണ്ട്.
കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ കിച്ചുവാണ് രേണുവിനെ ആദ്യമായി അമ്മയെന്ന് വിളിച്ചത്. ആ സ്നേഹവും അടുപ്പവും രേണുവിന് കിച്ചുവിനോട് എന്നുമുണ്ടെന്ന് കൊല്ലം സുധി തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കിച്ചുവി​ന്റെ ജന്മദിനത്തില്‍ ത്രോബാക്ക് ചിത്രത്തിനൊപ്പം ഹൃദയം നിറഞ്ഞ ആശംസയും പങ്കിടകുയാണ് രേണു സുധി. ‘‘അമ്മയുടെയും അച്ഛന്റെയും കിച്ചുട്ടന്... ജന്മദിനാശംസകൾ ഉമ്മാാാാ....’’ എന്ന ക്യാപ്ഷനൊപ്പമാണ് രേണു ആശംസകള്‍ പങ്കിടുന്നത്. കൊല്ലം സുധിക്കും തനിക്കുമൊപ്പമുള്ള കിച്ചുവിന്റെ ചിത്രം പങ്കിട്ടാണ് രേണുവിന്റെ ആശംസ. 21 -ാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് കിച്ചു. കിച്ചുവും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തന്റെ ജന്മദിനത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
രേണു സുധിയുടെ ജീവിതത്തിലേക്ക് വരും മുമ്പ് കിച്ചുവിന്റെ അമ്മയാണ് തന്റെ ജീവിതത്തിലുണ്ടായിരുന്നതെന്നും അവർ തന്നേയും മകനേയും ഉപേക്ഷിച്ച് പോയശേഷം ഏറെക്കാലം ഒറ്റപ്പെട്ടാണ് താനും മോനും ജീവിച്ചതെന്നും പലയിടത്തും മരിക്കും മുമ്പ് സുധി പറഞ്ഞിട്ടുണ്ട്.
തന്റെയും സുധിയുടെയും ജീവിതത്തില്‍ കിച്ചു മാത്രം മതിയെന്ന് തീരുമാനിച്ചിരുന്നെന്നും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത് പോലും കിച്ചു പറഞ്ഞിട്ടാണെന്നും രേണുവും പറഞ്ഞിട്ടുണ്ട്.

രേണുവിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന്റെ മറുപടിയും രേണു മുന്‍പ് പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘അവന്‍ 20 വയസുള്ള ഒരു കുട്ടിയാണ്. അത്രയും വലിയ ഒരു കുട്ടി എന്നെ ഇപ്പോഴും അമ്മയായിട്ട് അംഗീകരിക്കണമെങ്കില്‍ ഞാന്‍ എങ്ങനെയായിരിക്കും അവന്റെയടുത്ത് നില്‍ക്കുന്നത്. 12-ാമത്തെ വയസില്‍ എന്നെ അമ്മ എന്ന് വിളിച്ചവനാണ് അവന്‍. ഇന്നും അമ്മ എന്ന് തന്നെയാണ് അവന്‍ വിളിക്കുന്നത്...’ എന്നാണ് രേണു ഇതിനെക്കുറിച്ച് പറഞ്ഞത്.
അന്നും ഇന്നും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് രേണു സുധി. എങ്ങനെ ലൈം ലൈറ്റിൽ നിൽക്കണമെന്ന് രേണുവിന് കൃത്യമായി അറിയാം. മലയാളം ബി​ഗ് ബോസിലൂടെയും രേണു പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. രേണു ബിഗ് ബോസിലേക്ക് പോയാൽ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഹൈപ്പും രേണുവിന് നഷ്ടപ്പെടുമെന്ന് പലരും പ്രവചിച്ചിരുന്നു. രേണുവിന്റെ വ്യക്തി ജീവിതം കൂടുതൽ ചർച്ചയാകുമെന്നും അതിനാൽ ലഭിച്ച വർക്കുകളും പ്രശസ്തിയും പോലും നഷ്ടപ്പെടുമെന്നും പലരും വിധി എഴുതി. എന്നാൽ വളരെ ജെനുവിനായി നിന്ന മത്സരാർത്ഥി എന്ന ടാ​ഗാണ് രേണുവിന് ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ ലഭിച്ചത്.

Ads by Google
Friday 28 Nov 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW