Wednesday, March 11, 2026 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 02.49 PM

‘‘നീ എന്റെ കിച്ചുവിന്റെ പ്രായമായിപ്പോയി; എന്ത് വൃത്തികേടാണ് നീ ചോദിക്കുന്നത്, ഇതിനാണോ എന്നെ വിളിച്ചു വരുത്തിയത്...’’ അവതാരകയോട് ദേഷ്യപ്പെട്ട് രേണു സുധി

രേണു സുധിയെന്ന പേര് സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ തന്നോട് അവതാരക ചോദിച്ച ചോദ്യത്തിന് ദേഷ്യത്തില്‍ മറുപടി രേണുവിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Renu Sudhi, Kollam sudhi
Renu Sudhi anger towards anchor (Image Source: Youtube)

മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞ താരപത്നിയാണ് രേണു സുധി. സുധിയുടെ അകാലത്തിലുള്ള വേര്‍പാടിനു ശേഷം രേണുവിനോടും കുടുംബത്തോടും വലിയ സഹതാപം തന്നെയായിരുന്നു ആരാധകര്‍ക്ക്. പക്ഷേ പിന്നീട് ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിട്ട ഒരു താരമായി രേണു സുധി മാറി. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട് ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളും ഇന്റിമേറ്റ് റീല്‍സ് വീഡിയോകളുമാണ് അതിന് കാരണമായത്.
അടുത്തിടെ ബിഗ് ബോസ് മലയാളം സീസണില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്തും രേണു സുധി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ തന്റെ ജീവിതവുമായി പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറുകയാണ് രേണു. ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളും ഹ്രസ്വചിത്രങ്ങളുമൊക്കെയായി കരിയറില്‍ തിരക്കിലാണ് താരം.
ഇപ്പോഴിതാ ഇന്റർവ്യൂവിനിടയില്‍ മോശമായ സംസാരിച്ച അവതാരകയോട് ദേഷ്യപ്പെടുന്ന രേണു സുധിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈയടുത്ത് രേണു സുധി ബഹ്റിനില്‍ ഒരു ഇവന്റില്‍ അതിഥിയായി പോയ സമയത്ത് ഇവന്റിനിടെ ബൗണ്‍സേർസിനൊപ്പം ഫോട്ടോ എടുത്തു. ഈ ഫോട്ടോയ്ക്ക് വന്ന മോശം കമന്റാണ് അവതാരക വായിച്ചത്. ‘ചേച്ചി, നിങ്ങള്‍ താങ്ങൂല, ജയിച്ചാലും കളി നിർത്താത്ത ടീംസ് ആണ്....’ എന്ന കമന്റ് വായിച്ച അവതാരക, ‘ചേച്ചി ശരിക്കും അങ്ങനെയാണോ...’ എന്ന് ചോദിച്ചു.
ഇതോടെ രേണു ദേഷ്യപ്പെട്ടു. കയ്യിലിരുന്ന ഗ്ലാസിലെ വെള്ളം നിലത്താെഴിച്ചാണ് രേണു തന്റെ ദേഷ്യം പ്രകടിപ്പിച്ചത്. ‘‘നീ ഇപ്പോള്‍ പറഞ്ഞ കമന്റിന് നിന്റെ തലയില്‍ കൂടെ വെള്ളമൊഴിക്കണം. നീ എന്റെ കിച്ചുവിന്റെ പ്രായമായിപ്പോയി. എന്ത് വൃത്തികേടാണ് നീ ചോദിക്കുന്നത്. ഇതിനാണോ നീ എന്നെ വിളിച്ച്‌ വരുത്തിയത്. കിച്ചുവിന്റെ പ്രായമായത് കൊണ്ട് നിന്നെ ഞാനൊന്നും പറയുന്നില്ല. കട്ട് ചെയ്തേക്ക്. മതി...’’ രേണു പറഞ്ഞു.
എന്നാല്‍ അവതാരക വിട്ടില്ല. ‘‘ഞാൻ കമന്റ് വായിച്ചെന്നേയുള്ളൂ. നിങ്ങള്‍ റേസ് ആകേണ്ട ആവശ്യമില്ല...’’ അവതാരക പറഞ്ഞു. അപ്പോഴും രേണു കടുപ്പിച്ച്‌ സംസാരിച്ചു.
‘‘ഇത്ര വൃത്തികെട്ട കമന്റ്സാണോ വായിക്കുന്നത്. അതിന്റെ അർത്ഥം നിനക്കറിയുമോ. അമ്മയെ പോലുള്ള ഒരാളോട് ഇങ്ങനെയാണോ നീ ചോദിക്കുന്നത്. അത് കട്ട് ചെയ്ത് നിനക്ക് ചോദിക്കാമല്ലോ. നിന്റെ ദേഹത്ത് ഞാൻ ഒഴിച്ചില്ല. എനിക്ക് മാന്യതയുള്ളത് കൊണ്ടാണ് ഒഴിക്കാഞ്ഞത്. വീട്ടിലെ ആരോടെങ്കിലും ഇങ്ങനെ ചോദിച്ച്‌ നോക്ക് നീ. അടി കിട്ടും നിനക്ക്. അടിക്കാത്തത് എന്റെ മാന്യത. ഇങ്ങനെ ചോദിക്കുന്ന കുറേയെണ്ണമുണ്ട്. അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ഇങ്ങോട്ട് വേണ്ട. നിർത്തിയേക്ക്...’’ രേണു പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു ഇങ്ങനെ പെരുമാറിയത്.
ഈ വീഡിയോ വെെറലായതിന് പിന്നാലെ വരുന്നുണ്ട്. ‘അവളുടെ പൊട്ട ചോദ്യത്തിന് രേണു എന്ത് മനോഹരമായി ഉത്തരം കൊടുക്കുന്നു. നല്ല പക്വത യോടെ പറയുന്നു, നീ എന്റെ കിച്ചുവിന്റെ​ ഏജ് ആയിപ്പോയി...കണ്ടില്ലേ അവരൊരു നല്ല അമ്മയാണെന്ന് തെളിവാണ് മനസ്സിൽ നിന്നും വന്ന ആ വാക്കുകൾ, രേണുവിന്റെ പ്രതികരണത്തിന് കുറച്ച്‌ പക്വത വന്നിരിക്കുന്നു, എന്തിനാ രേണു ഇതൊക്കെ വിളിക്കുമ്പോള്‍ പോയി ഇരുന്നു കൊടുക്കുന്നെ, ഇതൊക്കെ വെറും അഭിനയം ആണ്. അല്ലാതെ ഈ ചാനലുകാർ ഇത് പോസ്റ്റ് ചെയ്യുമോ, പറയാൻ ഒള്ളത് ഇതുപോലെ മുഖത്തടിച്ചു കൊടുക്കണം, ചാനല്‍ റീച്ചിനു വേണ്ടി കാണിക്കുന്നു, നാടകം അവർ പറഞ്ഞിട്ടാകും അല്ലാതെ രേണു ഒരാളോടും ഇങ്ങനെ പെരുമാറില്ല...’ എന്നിങ്ങനെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചയായ പേരുകളിലൊന്നാണ് രേണു സുധി. കൊല്ലം സുധിയെയും രേണു സുധിയെയും അടുത്തറിയുന്നവർ പോലും രേണുവിനെതിരെ തിരിഞ്ഞു. ലെെം ലെെറ്റില്‍ സജീവ സാന്നിധ്യമായ രേണുവിന്റെ സ്വകാര്യ ജീവിതമാണ് പലരും കണ്ടന്റാക്കുന്നത്. അധിക്ഷേപങ്ങള്‍ കടുത്തതോടെ രേണു പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ പ്രശ്നങ്ങളെല്ലാം മറികടന്ന് രേണു മുന്നോട്ട് നീങ്ങി. ആല്‍ബങ്ങളും ഫോട്ടോഷൂട്ടുമൊക്കെയായി മുന്നോട്ട് പോകവെയാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ രേണു മത്സരാർത്ഥിയായത്. എന്നാല്‍ സ്വന്തം താല്‍പര്യപ്രകാരം രേണു ഷോയ്ക്ക് പുറത്തേക്ക് പോയി. ഭർത്താവും നടനുമായ കൊല്ലം സുധി മരിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രംഗത്തേക്ക് കടന്നത്.

Ads by Google
Monday 27 Oct 2025 02.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW