-->
ദോഹ: ഖത്തറിൽനടന്നമൊബൈൽ വേൾഡ് കോൺഗ്രസ് ദോഹ 2025 (MWC Doha)ൽ ഇന്ത്യയുടെ ഉയർന്നതല പ്രതിനിധിസംഘംആഗോള ഡിജിറ്റൽ ലോകത്തെ ശക്തിപ്പെടുത്തുന്ന ഇന്ത്യയുടെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു.ഇന്ത്യയുടെ 4G–5G അടിസ്ഥാനസൗകര്യ വികസനത്തിലെ നേട്ടങ്ങളും ഭാവിയിലെ സാങ്കേതിക സാധ്യതകൾ തുറന്നുകാട്ടുന്ന 6G പദ്ധതിയും ഇന്ത്യൻ പ്രതിനിധി സംഘം മൊബൈൽ വേൾഡ് കോൺഗ്രസിൽ
പരിചയപെടുത്തി.
നവംബർ 25,26 തീയതികളിലായി ദോഹ എക്സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിൽനടന്നMWC 2025-ൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അംഗം മാരുതി പ്രസാദ് ടങ്കിരാലയും ഉപദേഷ്ടാവായ രാജേഷ് കുമാർ അഗർവാളും നേതൃത്വം നൽകിയ സംഘത്തോടൊപ്പം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉൾപ്പെടെ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിലും വിവിധ തീമാറ്റിക് സെഷനുകളിലും സജീവമായി പങ്കാളിത്തം വഹിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാന്‍ ബിൻ ജാസിം അൽതാനിഉത്ഘാടനം ചെയ്ത മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇന്ത്യ ദേശീയമായി വികസിപ്പിച്ച 4G (5G-ready) ടെലികോം സ്റ്റാക്കും ഇന്ത്യയുടെ അതിവേഗ 5G വിപുലീകരണവും, ടെലികോംനവീകരണത്തിന്റെ ഭാവി രേഖപ്പെടുത്തുന്ന ഭാരത് 6G മിഷനുമടങ്ങിയ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ സമഗ്ര അവതരണത്തെ അന്താരാഷ്ട്ര പങ്കാളികൾ പ്രശംസിച്ചു.‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാവായി മാറിയതായി പ്രതിനിധി സംഘം ഗ്ലോബൽ ഫോറത്തിൽവ്യക്തമാക്കി.
ഭാവിയിൽ 6G, AI അധിഷ്ഠിത നെറ്റ്‌വർക്കുകൾ, കൂടുതൽ പുരോഗമനപരമായ സ്പെക്ട്രം ബാൻഡുകൾ എന്നിവയിൽ ഇന്ത്യ കൂടുതൽ ഗവേഷണവും വികസനവും കേന്ദ്രീകരിക്കുമെന്ന് പ്രതിനിധിസംഘം അറിയിച്ചു.GCC മേഖലയിൽ ആദ്യമായിസംഘടിപ്പിച്ച വേൾഡ് കോൺഗ്രസ് ദോഹ -2025 ൽ ഇന്ത്യ യടക്കംവിവിധ രാജ്യങ്ങളിൽ നിന്നായി 250 ൽ പരം പ്രദർശകരും 300ൽ പരം വിദഗ്ധരും പങ്കെടുത്തു.
ഷഫീക്ക് അറക്കൽ