-->
ദോഹ: 23 വർഷത്തെ കലാ സാംസ്കാരിക പാരമ്പര്യവുമായി സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ വാർഷികാഘോഷ നിറവിൽ.ഖത്തറിലെ പ്രശസ്ത കലാ പഠന കേന്ദ്രമായ സ്കിൽസ്ഡെവലപ്മെന്റ് സെന്ററിന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷങ്ങൾ ഡിസംബർ 5ന് DPS മോഡേൺ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 260-ത്തിലധികം വിദ്യാർത്ഥികൾ ക്ലാസിക്കൽ ഡാൻസ്, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഉപകരണസംഗീതം, കഥക്, സുംബാ, സിനിമാറ്റിക് ഡാൻസ്, കരാട്ടെ തുടങ്ങിയ വിവിധ കലാരൂപങ്ങളിലും അയോധനകലയിലും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കും.
ഡിസംബർ 1 ന്ഇന്ത്യൻ അംബാസിഡർ വിപുൽ 23-ാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കും. ഡിസംബർ 5-ന് വൈകീട്ട് 4 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രമുഖർ, ഇന്ത്യൻ എംബസിയിലെ ഉന്നത
ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. രണ്ട് വിഭാഗങ്ങളിലായാണ് ആഘോഷപരിപാടികൾ നടക്കുക.വൈകുന്നേരം നാലുമണി മുതൽ സംഗീത വിഭാഗവും രാത്രി 7 മണി മുതൽ നൃത്ത വിഭാഗവും അരങ്ങുണർത്തും. സംഗീത വിഭാഗത്തിന് നാന്ദികുറിക്കുന്ന വേദിയിൽചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിഡയറക്ടർഫാദർ ഡോക്ടർ പോൾ പൂവ്വത്തിങ്കൽ,വേസ്റ്റേൺ മ്യൂസിക് കമ്പോസറും, ബേർക്കളി കോളേജ് ഓഫ് മ്യൂസിക് ബിരുദധാരിയുംഗ്രാമി അവാർഡ് നോമിനി (2025)യുമായ തൃശൂർ ചേതന മ്യൂസിക് അക്കാദമിയിലെ ഗായത്രി കരുണാകര മേനോൻ എന്നിവർ മുഖ്യാതിഥികളാകും.
നൃത്ത വിഭാഗത്തിന്റെ വേദിയിൽ ഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസറികോൺസുലർ വൈഭവ് എ താണ്ടലെ വീശിഷ്ടാതിഥിയാകും.
യുനെസ്കോ അംഗീകൃത ഇന്റർനാഷണൽ ഡാൻസ് & മ്യൂസിക് കൗൺസിൽ, ഇന്ത്യൻ ഗവൺമെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖില ഭാരത് ഗന്ധർവ്വ മഹാവിദ്യാലയം എന്നിവയുടെ അഫിലിയേഷൻ നേടിയിട്ടുള്ള ഏകസ്ഥാപനമായസ്കിൽസിലൂടെ വിദ്യാർത്ഥികൾക്ക് ഭരത നാട്യം, കഥക്, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ചിത്രരചന, തബല തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരീക്ഷകളിലൂടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു. പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോഴ്സിലും പരിശീലനം നൽകുന്നുണ്ട്. ലണ്ടൻ ട്രിനിറ്റി കോളേജിന്റെ അംഗീകാര മുള്ള പിയാനോ, കീബോർഡ്, ഗിറ്റാർ, വയലിൻ, ഡ്രംസ് തുടങ്ങിയ ഇൻസ്ട്രുമെന്റൽ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ വിദഗ്ധ തലത്തിലേക്ക് വളരാനുള്ള അവസരം ഒരുക്കുന്നു.കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നടന്ന വിവിധ അരങ്ങേറ്റങ്ങളിലും സംഗീത പരിപാടികളിലും വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ച് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
ഒക്ടോബർ 17-ന് DPS മോഡേൺ ഇന്ത്യൻ സ്‌കൂളിൽ നടന്ന അരങ്ങേറ്റത്തിൽ 140 വിദ്യാർത്ഥികൾ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചു. ഒക്ടോബർ 11-ന് ഐ സി സി യിൽ അറുപതു വിദ്യാർത്ഥികൾ അവതരിപ്പിച്ചസംഗീത പരിപാടിശ്രദ്ധേയമായിരുന്നു. മെയ് 5-ന് നടന്ന ബെൽറ്റ് അവാർഡിൽ 170 വിദ്യാർത്ഥികളാണ്പങ്കാളിത്തം വഹിച്ചത്. ഇന്ത്യൻ എംബസിയുടെയും ഖത്തറിലെ പ്രവാസ സമൂഹത്തിന്റെയും വിവിധ പരിപാടികളിൽ സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിലെ വിദ്യാർത്ഥികൾ മികവിന്റെയും സൃഷ്ടിപരതയുടെയും നിറം പകർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചുവരുന്നു.
മികച്ച രീതിയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളിലൊന്നായ സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിലെ പൂർവ്വ വിദ്യാർത്ഥികളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെ കലാലോകത്തെ നിറസാന്നിധ്യമായ ഒട്ടേറെപേരുണ്ട്.അനുഭവ സമ്പന്നരായ ബിരുദാനന്തര ബിരുദധാരികളായ
അധ്യാപകരുംവിദഗ്ധരും കൃത്യമായ പരിശീലനം നൽകുന്നു.
സെൻസൈ ഷിഹാബുദ്ദീൻ (6th black belt in JSKA) മേധാവിയായിട്ടുള്ള കരാട്ടെ വിഭാഗം 2002 മുതൽ പ്രവർത്തിക്കുന്നു. അഞ്ച് അധ്യാപകരുള്ള ഈ വിഭാഗത്തിന് ഖത്തർ കരാട്ടെ ഫെഡറേഷൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെഅസോസിയേഷന്റെ ഖത്തർ ഹെഡ് ക്വാർട്ടേഴ്സ് സ്‌കിൽസിന്റെ കീഴിലാണ്പ്രവർത്തിക്കുന്നത്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ നേടിയ മെഡലുകൾ കരാട്ടെ വിഭാഗത്തിന്റെ പരിശീലന മികവിനെ പ്രതിഫലിപ്പിക്കുന്നു. സ്ഥാപനത്തിന്റെ തുടക്കം മുതൽ പ്രവർത്തിക്കുന്ന നിലവിലെ മുതിർന്ന അധ്യാപകർ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകർന്ന് അർപ്പണബോധത്തോടെയാണ്സേവനമനുഷ്ഠിക്കുന്നത്.സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ പി.എൻബാബുരാജൻ,വിജയകുമാർ, മാനേജർ ആഷിക് കുമാർ പി ബി, കരാട്ടെ ഇൻസ്ട്രക്ടർസെൻസൈ ഷിഹാബുദ്ദീൻ,കീബോർഡ്, ഗിറ്റാർ, പിയാനോ ഇൻസ്ട്രക്ടർ രഞ്ജിത്,ക്ലാസിക്കൽ ഡാൻസ് ടീച്ചർ കലാമണ്ഡലം ദേവി സുനിൽകുമാർ,കർണാടിക് സംഗീത ടീച്ചർ കലാമണ്ഡലം സിംനസുജിത് എന്നിവർ പങ്കെടുത്തു
ഷഫീക്ക് അറക്കൽ