Saturday, March 14, 2026 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 10.52 AM

രാഹുലിന്റെ കാര്യത്തില്‍ ഇനി പാര്‍ട്ടിക്ക് ഒരുത്തരവാദിത്വവും ഇല്ല ; പക്ഷേ സ്വര്‍ണ്ണക്കൊളള മറയ്ക്കാമെന്ന് കരുതേണ്ട

uploads/news/2025/11/813256/k-muraleedharan-close.gif

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കടുത്ത നടപടികള്‍ സാഹചര്യങ്ങള്‍ പരിശോധിച്ചു മാത്രമേ എടുക്കൂ എന്നും എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ പോകുന്നതല്ലെന്നും അത് അദ്ദേഹം സ്വയം വിചാരിക്കേണ്ടതാണെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. ആറു വര്‍ഷത്തേക്കുള്ള രാഹുലിന്റെ സസ്‌പെന്‍ഷന്‍ പുറത്താക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന കാലം രാഹുലിന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ സാധിക്കില്ല. സസ്‌പെന്‍ഷനില്‍ ഇരിക്കെ അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ പങ്കിടുകയോ നേതാക്കന്മാരുമായി വേദി പങ്കിടുകയോ ചെയ്തിട്ടില്ല. ഇനിയുള്ള കാലം പാര്‍ട്ടി ഇക്കാര്യം അതിസൂക്ഷ്മമായി കൈകാര്യം ചെയ്യും. രാഹുലിന് സംരക്ഷണ ഒരുക്കേണ്ട കാര്യവും പാര്‍ട്ടിക്കില്ലെന്നും പറഞ്ഞു.

രാഹുലിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കാം. ഈ വിഷയത്തില്‍ ഇനി കോണ്‍ഗ്രസിന് ചെയ്യാന്‍ ഒന്നുമിശല്ലന്നും അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു. അതേസമയം ഈ വിഷയം കൊണ്ട് സ്വര്‍ണ്ണക്കൊള്ള മൂടി വെയ്ക്കാമെന്ന് കരുതേണ്ടെന്നും ശക്തമായി തന്നെ പ്രതികരിക്കുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW