Saturday, March 14, 2026 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 28 Nov 2025 10.22 AM

ഇടതൂര്‍ന്ന വാല്‍, തിളങ്ങുന്ന നിറം, വെറും രണ്ട് കിലോഗ്രാം ഭാരം: പശ്ചിമഘട്ടത്തിലെ അപൂര്‍വ്വ കാഴ്ചയായി മരനായ

nilgiri, marten

ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന മാംസഭോജിയായ ചെറുമൃഗമാണ് നീലഗിരി മരനായ അഥവാ നീല്‍ഗിരി മാര്‍ട്ടെന്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ഭാഗമായ നീലഗിരി കുന്നുകളിലും സമീപപ്രദേശങ്ങളിലുമാണ് ഇവയുടെ വാസം. ദക്ഷിണേന്ത്യയില്‍ കാണുന്ന ഒരേയൊരു മരനായ വര്‍ഗമെന്ന നിലയില്‍ ഇവ ഏറെ ശ്രദ്ധേയമാണ്. കറുംവെരുക് എന്നും പേരുള്ള ഇവ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്.

കടുംതവിട്ടുനിറത്തിലുള്ള ഉടല്‍, കഴുത്തിലെ തിളക്കമുള്ള മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം, ഇടതൂര്‍ന്ന വാല്‍ എന്നിവ ഇവയ്ക്കുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ മരനായയ്ക്ക് 55 മുതല്‍ 65 സെന്റിമീറ്റര്‍ വരെ നീളവും 40 മുതല്‍ 45 സെന്റിമീറ്റര്‍ വരെ വാല്‍നീളവുമുണ്ടാകും. ഏകദേശം 2.1 കിലോഗ്രാം ഭാരം വരുന്ന ഇവ, അടുത്ത ബന്ധുവായ മഞ്ഞക്കഴുത്തന്‍ മരനായയെക്കാള്‍ വലുതാണ്. മരങ്ങളില്‍ ജീവിക്കാന്‍ പരുവപ്പെട്ടവയാണ് നീലഗിരി മരനായകള്‍. സമുദ്രനിരപ്പില്‍നിന്ന് 300 മുതല്‍ 1400 മീറ്റര്‍ വരെ ഉയരത്തിലുള്ള ഈര്‍പ്പമേറിയ ഉഷ്ണമേഖലാ, മലയോര മഴക്കാടുകളാണ് ഇവയുടെ പ്രധാന താവളം. ചോലപ്പുല്‍മേടുകള്‍, ചതുപ്പുനിലങ്ങള്‍, തേയില, കാപ്പി, ഏലം തോട്ടങ്ങള്‍ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെ നേരില്‍ കാണുന്നത് വളരെ വിരളമാണ്.

ഇടതൂര്‍ന്ന മരങ്ങളുള്ള ഈര്‍പ്പമേറിയ കാടുകളാണ് നീലഗിരി മരനായകള്‍ക്ക് ഏറ്റവും പ്രിയം. മരങ്ങളില്‍ അനായാസം കയറാനുള്ള കഴിവ് ഇവിടെയാണ് ഇവ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നത്. നീലഗിരി മരനായകള്‍ പകല്‍ സമയത്താണ് ഇര തേടുക. കൂടുതല്‍ സമയവും മരങ്ങളില്‍ ചെലവഴിക്കുന്ന ഇവ, ഭക്ഷണം തേടുന്നതിനും ചെറിയ ഇരകളെ പിടിക്കുന്നതിനുമാണ് നിലത്തിറങ്ങാറുള്ളത്. സാധാരണ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഇവയെ അപൂര്‍വമായി ചെറിയ സംഘങ്ങളായും നീങ്ങും. വലിയ ഇരകളെ പിടികൂടാനായി ഒരുമിച്ചു വേട്ടയാടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒളിച്ചുകഴിയുന്ന സ്വഭാവമുള്ളതിനാല്‍ കാര്യമായ പഠനം ഈ ജീവികളില്‍ നടന്നിട്ടില്ല.

Ads by Google
Friday 28 Nov 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW