-->
ഈ വര്‍ഷം മേയില്‍ ലാവ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ലാവ ഷാര്‍ക്ക് 5ജി (Lava Shark 5G) യുടെ ഡിസ്‌കൗണ്ട് ഡീല്‍ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലാവ ഷാര്‍ക്ക് 5G യുടെ 4GB + 64GB മോഡലിന് 7,999 രൂപയായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ബജറ്റ് വിലയില്‍ ഒരു പുതിയ 5ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലാവ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത്. 8000 രൂപയില്‍ താഴെ വിലയില്‍ 5ജി ഫോണായി എത്തിയ ഷാര്‍ക്ക് 5ജി ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ലോഞ്ച് ചെയ്ത് ആറ് മാസത്തിന് ശേഷം ആമസോണില്‍ ഈ ഫോണിന് 1500 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായിരിക്കുന്നു.
യഥാര്‍ഥ വിലയില്‍ തന്നെയാണ് ആമസോണ്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് )-പ്രയോജനപ്പെടുത്തിയാല്‍ ലാവ ഷാര്‍ക്ക് 5ജി 6499 രൂപ വിലയില്‍ ആമസോണില്‍ നിന്ന് ഇപ്പോള്‍ സ്വന്തമാക്കാം. ആമസോണിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ടിലും ലാവ ഷാര്‍ക്ക് 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 7,999 രൂപ തന്നെയാണ് ഫ്‌ലിപ്പ്കാര്‍ട്ടിലെയും വില എന്നാല്‍ ബാങ്ക് ഡിസ്‌കൗണ്ടുകള്‍ വ്യത്യസ്തമാണ്. 5 ശതമാനം വരെ ക്യാഷ്ബാക്ക് ഷാര്‍ക്ക് 5ജിക്ക് ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒക്ടാ കോര്‍ 6nm UNISOC T765 പ്രോസസ്സര്‍ ആണ് ഈ ലാവ 5ജി ഫോണിന്റെ കരുത്ത്. 6.75 ഇഞ്ച് (1612 × 720 പിക്‌സലുകള്‍) HD+ LCD സ്‌ക്രീന്‍, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 4GB വെര്‍ച്വല്‍ റാം, 64GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഷാര്‍ക്ക് 5ജിയിലുണ്ട്. 13MP മെയിന്‍ ക്യാമറ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആന്‍ഡ്രോയിഡ് 15-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 18W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള (ബോക്‌സില്‍ 10W ചാര്‍ജര്‍) 5000mAh ബാറ്ററി സഹിതമാണ് ഈ ബജറ്റ് 5ജി ഫോണ്‍ എത്തുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, IP54 റേറ്റിങ്, ഡ്യുവല്‍ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. സ്റ്റെല്ലാര്‍ ഗോള്‍ഡ്, സ്റ്റെല്ലാര്‍ ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും.