Thursday, March 12, 2026 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 03.28 PM

ഐക്യൂ 15 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു ; പ്രീ ബുക്കിങ് ആരംഭിച്ചു

on

ഐക്യുവിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഐക്യൂ 15 5ജി (iQOO 15 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറുകള്‍ സഹിതം തുടക്കത്തില്‍ 64,999 രൂപ പ്രാരംഭ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാനാകും. ആമസോണ്‍ ഐക്യൂ വെബ്‌സൈറ്റ് എന്നിവ വഴി ഐക്യൂ 15 സ്വന്തമാക്കാം. ഡിസംബര്‍ 1 മുതല്‍ ആണ് വില്‍പ്പന ആരംഭിക്കുക. പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

7000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 7000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 1000 രൂപ എക്‌സ്ട്രാ കൂപ്പണ്‍ ഡിസ്‌കൗണ്ട്, പ്രീ-ബുക്കിങ് ചെയ്യുന്നവര്‍ക്ക് 12 മാസത്തെ എക്സ്റ്റന്റഡ് വാറന്റി, കൂടാതെ പ്രീ ബുക്കിങ്ങിനൊപ്പം ഐക്യൂ TWS 1e സൗജന്യമായി ലഭ്യമാകും. 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ഉണ്ട്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ കരുത്തില്‍ എത്തിയിരിക്കുന്ന ഐക്യൂ 15ജിയുടെ മറ്റൊരു മുഖ്യ ആകര്‍ഷണം 6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED ഡിസ്പ്ലേയാണ്. ഒരു ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഈ പാനല്‍ ഉപയോഗിക്കുന്നത് ഇതാദ്യമാണെന്ന് ഐക്യൂ പറയുന്നു.

2K റെസല്യൂഷനും 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്ക് ഉണ്ട്. 6000 നിറ്റ്‌സ് ലോക്കല്‍ പീക്ക് ബ്രൈറ്റ്നസ്, 2600 നിറ്റ്‌സ് ഹൈ ബ്രൈറ്റ്നസ് മോഡ് (HBM) എന്നിവയും ഐക്യൂ 15 5ജിയിലുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള ഡിസ്പ്ലേയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഡോള്‍ബി വിഷനെ പിന്തുണയ്ക്കുകയും ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെന്റിനായി ട്രിപ്പിള്‍ ആംബിയന്റ് ലൈറ്റ് സെന്‍സറുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. 6.85-ഇഞ്ച് (3168×1440 പിക്‌സല്‍സ്) 2K+ കര്‍വ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീന്‍, HDR10+, 144Hz വേരിയബിള്‍ റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1.07 ബില്യണ്‍ കളേഴ്‌സ്, DCI-P3 കളര്‍ ഗാമട്ട്, 118% DCI-P3 കളര്‍ ഗാമട്ട്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോള്‍ബി വിഷന്‍ എന്നിവ ഇതിലുണ്ട്.

ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവ സഹിതം എത്തുന്നു. ഐക്യൂ 15 5ജിയുടെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. അതില്‍ ഒരു 50MP സോണി IMX921 VCS മെയിന്‍ സെന്‍സര്‍ (f/1.88 അപ്പേര്‍ച്ചര്‍, OIS), 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് (f/2.65 അപ്പേര്‍ച്ചര്‍, OIS), 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ആല്‍ഫ എഡിഷന്‍, പുതിയ ട്രൈ-കളര്‍ പാറ്റേണ്‍ ലോഗോ ഉള്‍പ്പെടുന്ന വെള്ള നിറത്തിലുള്ള ലെജന്‍ഡ് എഡിഷന്‍ എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളില്‍ ഈ ഫോണ്‍ എത്തിയിരിക്കുന്നു. 163.65× 76.71×8.14mm (ആല്‍ഫ) | 8.17mm (ലെജന്‍ഡ്) വലിപ്പവും 216.2 ഗ്രാം (ആല്‍ഫ), 220 ഗ്രാം (ലെജന്‍ഡ്) ഭാരവും ഈ ഫോണിന് ഉണ്ട്.

Ads by Google
Ads by Google
TRENDING NOW