-->
ദോഹ: ഇന്ത്യയെ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ലോകത്തിന് മുമ്പിൽ കൂടുതൽ ശക്തമായി അവതരിപ്പിച്ച് ഇന്ത്യൻ എംബസിയും IBPC ഖത്തറും ഖത്തർ ട്രാവൽ മാർട്ടിൽ തിളക്കമാർന്ന സാന്നിധ്യമായി.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (DECC) വേദിയായ ഖത്തർ ട്രാവൽ മാർട്ടിൽ ഇന്ത്യൻ അംബാസിഡർ വിപുലും ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടും ഉദ്ഘാടനം ചെയ്ത ഇന്ത്യ–ഗോവ പവിലിയനുകൾ ശ്രദ്ധനേടി.
ഗോവടൂറിസം ഡയറക്ടർ കേദാർ നാക്, ഗോവടൂറിസംമാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർഗാവിൻ ഡയസ്എന്നിവർ ഉത്ഘാടനചടങ്ങിൽ സാന്നിധ്യംവഹിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, പൈതൃകം, വൈവിധ്യമാർന്ന ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിവ പ്രദർശിപ്പിച്ച മനോഹരമായ പവലിയനൊപ്പം ഗോവയുടെ കടൽപ്പരപ്പും സംസ്കാരവുംപരിചയ പെടുത്തുന്നഗോവയുടെ പ്രത്യേക പവിലിയൻ. ഇവന്റിന്റെ പ്രധാന ഹൈലൈറ്റായി.
ഗോവയുടെ വെൽനെസ് ടൂറിസവും സമ്പന്നമായ കുലിനറി പൈതൃകവും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന അനുഭവങ്ങളെ പവലിയനിലൂടെ
സന്ദർശകരെ പരിചയപ്പെടുത്തി.
ഗോവ ടൂറിസത്തിന്റെ സാധ്യതകളും നിക്ഷേപാവസരങ്ങളും വിശദീകരിച്ചുകൊണ്ട് മന്ത്രി ഖത്തറിലെ ടൂർ ഓപ്പറേറ്റർമാരുമായും ഇൻഫ്ലുവൻസർമാരുമായും ഗോവൻ സമൂഹവുമായും ആശയവിനിമയം നടത്തി. ഖത്തർ–ഇന്ത്യ വിനോദസഞ്ചാര ബന്ധം വലിയ തോതിൽ വളരുകയാണെന്നും ഖത്തറിൽ നിന്ന് ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിടങ്ങളിൽ ഗോവ മുൻനിരയിൽ തന്നെ തുടരുന്നുവെന്നും അംബാസഡർ വിപുൽ പറഞ്ഞു.ഇന്ത്യാ സന്ദർശന അനുഭവങ്ങൾ ഖത്തരി ട്രാവൽ ബ്ലോഗർ ഖാലിദ് ഘാഫൂരിയും പങ്കുവെച്ചു.
ഷഫീക്ക് അറക്കൽ