-->
ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായി ഹുവാവേ മേറ്റ് X7 (HUAWEI Mate X7) ചൈനയില്‍ ലോഞ്ച് ചെയ്തു. ആദ്യമായി ക്യാമറ മൊഡ്യൂളിന്റെ മിനിയേച്ചറൈസേഷന്‍ നേടുകയും ഫോള്‍ഡബിള്‍ സ്‌ക്രീനില്‍ ഫ്‌ലാഗ്ഷിപ്പ് ഇമേജിംഗ് ഫീച്ചറുകള്‍ സജ്ജമാക്കുമെന്ന അവകാശത്തോടെയാണ് ഫോണ്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മേറ്റ് X6-ന്റെ പിന്‍ഗാമിയായിട്ടാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. സെക്കന്‍ഡ് ജനറേഷന്‍ റെഡ് മേപ്പിള്‍ ഇമേജിംഗ് സിസ്റ്റമാണ് ഈ ഫോണിന്റെ ഹൈലൈറ്റ്.
നെറ്റ്വര്‍ക്ക് ആക്സസ് ഇല്ലാതെ അടിയന്തര ആശയവിനിമയവും 10 ദിവസത്തെ എക്‌സ്ട്രീം ബാറ്ററി ലൈഫുള്ള ഔട്ട്ഡോര്‍ എക്സ്പ്ലോറേഷന്‍ മോഡ് മേറ്റ് X7 പിന്തുണയ്ക്കുന്നു. 5600mAh ബാറ്ററിയും 66W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് + 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഹുവാവേ മേറ്റ് X7 12GB+256GB വേരിയന്റിന് 12,999 യുവാന്‍ (ഏകദേശം 1,63,320 രൂപ), 12GB+512GB വേരിയന്റിന് 13,999 യുവാന്‍ (ഏകദേശം 1,75,885 രൂപ), മേറ്റ് X7 കളക്ടേഴ്‌സ് എഡിഷന്‍ 16GB+512GB വേരിയന്റിന് 14,999 യുവാന്‍ (ഏകദേശം 1,88,450 രൂപ), കളക്ടേഴ്‌സ് എഡിഷന്‍ 16GB+1TB വേരിയന്റിന് 15,999 യുവാന്‍ (ഏകദേശം 2,01,015 രൂപ), കളക്ടേഴ്‌സ് എഡിഷന്‍ സ്‌റ്റൈലസ് സെറ്റ് 20GB+1TB- 17,599 യുവാന്‍ (ഏകദേശം 2,21,115 രൂപ) എന്നിങ്ങനെയാണ് ഫോണിന്റെ വില വരുന്നത്.
ഇതില്‍ 8-ഇഞ്ച് (2416 × 2210 പിക്‌സല്‍സ്) ഫോള്‍ഡബിള്‍ ഫ്‌ലെക്‌സിബിള്‍ OLED 120Hz LTPO ഇന്റേണല്‍ ഡിസ്‌പ്ലേ ആണ് ഉള്ളത്. ഇത് 1440Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 2500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു. ഇതിലെ എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയ്ക്ക് 6.49-ഇഞ്ച് (2444 × 1080 പിക്‌സല്‍സ്) വലിപ്പമുണ്ട്. 3D ക്വാഡ്-കര്‍വ്ഡ് OLED 120Hz LTPO ഡിസ്‌പ്ലേയാണിത്. 1440Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിള്‍ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, സെക്കന്‍ഡ് ജനറേഷന്‍ ബസാള്‍ട്ട് ടെമ്പര്‍ഡ് കുന്‍ലുന്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. കിരിന്‍ 9030 പ്രോ പ്രോസസര്‍ ആണ് ഈ ഫോള്‍ഡബിള്‍ ഫോണിന്റെ കരുത്ത്. 12GB / 16GB റാം, 256GB / 512GB / 1TB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. HarmonyOS 6.0-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IPX8 സ്പ്ലാഷ് റെസിസ്റ്റന്റ് എന്നിവയും ഇതിലുണ്ട്.