-->
ലാവ അഗ്‌നി 4 5ജി (Lava Agni 4 5G)യുടെ വില്‍പ്പന ആരംഭിച്ചു. ഫാന്റം ബ്ലാക്ക്, ലൂണാര്‍ മിസ്റ്റ് കളര്‍ ഓപ്ഷനുകളിലാണ് ഈ ലാവ ഫോണ്‍ ലഭ്യമായിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആമസോണ്‍ വഴി ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാകും. ലാവ അഗ്‌നി 4-ന്റെ സിംഗിള്‍ 8GB+256GB മോഡലിന് 24,999 രൂപയാണ് വില. എന്നാല്‍ ഇപ്പോള്‍ ലോഞ്ച് ഓഫറുകള്‍ സഹിതം കുറഞ്ഞ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും 2000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 22999 രൂപ പ്രാരംഭ വിലയില്‍ ഇപ്പോള്‍ ആമസോണില്‍ നിന്ന് ഈ ലാവ അഗ്‌നി 4 5ജി സ്വന്തമാക്കാനാകും. എന്നാല്‍ പരിമിത കാലയളവിലേക്ക് മാത്രമേ ലോഞ്ച് ഓഫര്‍ ലഭ്യമാകൂ.
ഈ ഫോണിന്റെ വാറന്റിയില്‍ ഉള്‍പ്പെടുന്ന ഏത് തകരാറും വീട്ടിലെത്തി സൗജന്യമായി റീപ്ലേസ് ചെയ്തു നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. Mali-G615 MC6 GPU സഹിതം എത്തുന്ന 3.35GHz ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8350 4nm പ്രൊസസര്‍ ആണ് ലാവ അഗ്‌നി 4 5ജിയുടെ കരുത്ത്. 4300mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഗെയിം ബൂസ്റ്റര്‍ മോഡ്, 8GB LPDDR5X റാം, 8GB വരെ വെര്‍ച്വല്‍ റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവ ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ലാവ അഗ്‌നി 4ല്‍ ഉള്ളത്. അതില്‍ 1/1.55' സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 4K 60fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 50MP ഫ്രണ്ട് ക്യാമറ ഉണ്ട് എന്നതാണ് ഈ ഫോണിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇത് 4K 60fps വരെ വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയോടെ എത്തുന്നു.
ഡിസ്‌പ്ലേയുടെ കാര്യമെടുത്താല്‍, 6.67-ഇഞ്ച് 1.5K AMOLED സ്‌ക്രീന്‍ ആണ് ലാവ അഗ്‌നി 4ല്‍ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 2400 nits പീക്ക് ബ്രൈറ്റ്‌നസ്, 1.07 ബില്യണ്‍ നിറങ്ങള്‍, 446PI എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇതില്‍ നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ലാവ അഗ്‌നി 4ന്റെ പ്രവര്‍ത്തനം. 3 OS അപ്‌ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. ഡി?സൈന്റെ കാര്യമെടുത്താല്‍ ഈ ഫോണില്‍ അലുമിനിയം അലോയ് മെറ്റല്‍ ഫ്രെയിമും ഓള്‍-ആംഗിള്‍ പ്രൊട്ടക്ഷനായി സൂപ്പര്‍ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിമും ഉണ്ട്. ഷോര്‍ട്ട് കട്ടുകള്‍ സെറ്റ് ചെയ്യാവുന്ന ആക്ഷന്‍ കീ ആണ് മറ്റൊരു പ്രത്യേകത.