Sunday, March 15, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.46 AM

' ഞങ്ങളെ പെണ്‍കൊച്ചിന് പറ്റുന്ന ഒരു പേര് പറയാവോ'? മകനൊപ്പമുളള വീഡിയോയുമായി വീണ നായര്‍

names
photo-www.instagram.com/veenanair143/

മിനീസ്‌ക്രീന്‍- ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് നടി വീണ നായര്‍. ഇപ്പോള്‍ മകന്‍ അമ്പാടിക്കൊപ്പമുളള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് വീണ. തന്റെ പ്രിയപ്പെട്ട പപ്പിക്കുട്ടിക്ക് ഒരു വ്യത്യസ്തമായ പേര് അന്വേഷിച്ചാണ് അമ്പാടി വീഡിയോ ചെയ്തിരിക്കുന്നത്.

' ഞങ്ങളെ പെണ്‍കൊച്ചിന് പറ്റുന്ന ഒരു പേര് പറയാവോ? എന്ന അടിക്കുറിപ്പോടെയാണ് വീണ നായര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തിനാണ് ഈ വീഡിയോ ചെയ്തതെന്ന വീണയുടെ ചോദ്യത്തിന്, തന്റെ പപ്പിക്ക് നിങ്ങളൊരു പേര് നിര്‍ദ്ദേശിക്കണമെന്ന നിഷ്‌കളങ്കമായ ആവശ്യമാണ് അമ്പാടി ഉന്നയിക്കുന്നത്.

ഇത് തങ്ങളുടെ പുതിയ പപ്പിയാണെന്നും അമ്പാടിക്ക് പിറന്നാളിന് സമ്മാനമായി കൊടുത്തതാണെന്നും വ്യക്തമാക്കിയ വീണ ഇതൊരു പെണ്‍ പപ്പിയാണെന്നും പറഞ്ഞിട്ടുണ്ട്.

വീണയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പപ്പിക്ക് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബെല്ല, സൂഫി, ബ്രൌണി, സില്‍കി, റിങ്കു എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് പപ്പിക്ക് നിര്‍ദ്ദേശിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW