Wednesday, March 11, 2026 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.10 AM

ക്യു.എഫ്.എം റേഡിയോക്ക് പുതിയ മുഖം: ഹൈ-ടെക്ക് സ്റ്റുഡിയോ സമുച്ചയം ഉത്ഘാടനം ചെയ്തു

uploads/news/2025/11/812912/q-studio.jpg

ദോഹ:ഖത്തർ പ്രവാസികളുടെ സർഗ്ഗാത്മകതയുടെ റേഡിയോ ആവിഷ്ക്കാരമായ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മി ന്റെയും നവീകരിച്ച ഓഫീസ് സ്റ്റുഡിയോ സമുച്ചയം ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ ഭാഷകളുടെ എണ്ണത്തിലും സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളിലൂടെയും ഖത്തറിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നായ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിൻ്റേയും ഉദ്ഘാടനം
ഇന്ത്യൻ അംബാസഡർ വിപുൽ, ശ്രീലങ്കൻ അംബാസഡർ സിത്താര ആസാർഡ്, ക്യു.എഫ്.എം റേഡിയോ ചെയർമാൻ ഗാനിം സാദ് അൽ കുവാരി
എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

നയതന്ത്രജ്ഞർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ, കമ്മ്യൂണിറ്റി - കോർപ്പറേറ്റ് നേതാക്കൾ തുടങ്ങിയവരു ൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ്പ്രവാസി സമൂഹത്തിന്റെ അഭിമാന നിമിഷമായി.മലയാളം, തമിഴ്, സിംഹള, നേപ്പാളി, ബംഗ്ലാ എന്നീ അഞ്ച് ഭാഷകളിൽ പ്രവർത്തിക്കുന്ന മൾട്ടി-സ്റ്റുഡിയോ സംവിധാനമാണ് പുതിയസമുച്ചയത്തിലൂടെ ക്യു.എഫ്.എം ഒരുക്കിയിരിക്കുന്നത്.പരമാവധി ശ്രോതാക്കളിലേക്ക് എത്തിച്ചേരുന്നതിനുള്ള റേഡിയോ മാധ്യമത്തിന്റെ അതുല്യമായ ശക്തി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച അത്യാധുനികമായ
ഓരോ സ്റ്റുഡിയോയും വിശിഷ്ടഅതിഥികൾ പ്രത്യേകം ഉദ്ഘാടനം ചെയ്തു.

ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ വൈസ് ചെയർമാൻ സൗദ് സാദ് അൽ കുവാരി, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ്, സാംസ്കാരിക മന്ത്രാലയ മേധാവി ജാബിർ മുഹമ്മദ് അലിയാൻ, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി ഇൻ്റർനെറ്റ് ഡൊമെയ്ൻ സെക്ഷൻ മേധാവി നൂറ ജാബർ അൽ മുറൈസിഖ് എന്നിവർ സാന്നിധ്യം വഹിച്ചു.ചടങ്ങിൽ സ്വാഗതം ആശംസിച്ച ക്യു എഫ്എം മാനേജിങ്ങ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ്എട്ട് വർഷം കൊണ്ട് ക്യു.എഫ്.എം കൈവരിച്ച വളർച്ചവിശദീകരിച്ചു.
ഒറ്റ ഭാഷാ സ്റ്റേഷനായി രണ്ട് സ്റ്റുഡിയോകളോടെ ആരംഭിച്ച ക്യു.എഫ്.എം ഇന്ന് അഞ്ച് ചാനലുകൾ, അഞ്ച് സ്റ്റുഡിയോകൾ, മലയാളം, തമിഴ്,

സിംഹള, നേപ്പാളി, ബംഗ്ലാ ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു മൾട്ടി-പ്ലാറ്റ്ഫോം നെറ്റ്‌വർക്കായി മാറിയിരിക്കുന്നു. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന സാലിഹ് ബിൻ ഗാനിം അൽ അലിയുടെയും ഇന്ത്യൻ അംബാസഡറായിരുന്ന പി. കുമരൻ്റേയും സാന്നിധ്യത്തിലാണ് 2017-ൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രവാസി സമൂഹത്തിൻ്റെ ക്ഷേമത്തിന് നിരന്തരം പ്രാധാന്യം നൽകുന്ന ഖത്തർ ഭരണകൂടത്തിനും, പ്രത്യേകിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് അഗാധമായ നന്ദി രേഖപ്പെടുത്തി. ശ്രോതാക്കളുടെ വിശ്വാസവും ടീമിൻ്റെ അർപ്പണബോധവുമാണ് ആദ്യ വർഷത്തിനുള്ളിൽ തന്നെ മലയാളം റേഡിയോ ഖത്തറിലെ നമ്പർ 1 സ്വകാര്യ റേഡിയോ സ്റ്റേഷനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർത്ഥവത്തായതും, സാംസ്കാരികമായി ആദരവുള്ളതും, കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ പ്രോഗ്രാമുകളോടുള്ള നെറ്റ്‌വർക്കിൻ്റെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു പറഞ്ഞു.ഇപ്സോസ് വീഡിയോ റിപ്പോർട്ട് ഗാനിം സാദ് അൽ കുവാരി പ്രകാശനം ചെയ്തു. ഒരു ഭാഷയിൽ മാത്രം പ്രക്ഷേപണം ചെയ്തിരുന്ന സ്റ്റേഷൻ ഇന്ന് വിവിധ ഭാഷകളിൽ സേവനം നൽകുന്നതിലേക്ക് വളർന്നതിനെഅദ്ധ്യക്ഷ പ്രസംഗത്തിൽ ഗാനിം സാദ് അൽ കുവാരി പ്രശംസിച്ചു.

ഇപ്സോസ് ഓഡിയൻസ് മെഷർമെൻ്റ് റിപ്പോർട്ടിൽ ക്യു.എഫ്.എം സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും, സർക്കാർ മന്ത്രാലയങ്ങൾ, എംബസികൾ, പങ്കാളികൾ, ജീവനക്കാർ, വിശ്വസ്തരായ ശ്രോതാക്കൾ എന്നിവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. ക്യു.എഫ്.എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യൻ അംബാസഡർവിപുൽ പ്രകാശനം ചെയ്തു.
പ്രവാസികൾക്കും ഇന്ത്യൻ എംബസിക്കും ഇടയിലുള്ള ആശയവിനിമയത്തിന്റെ പാലമാണ് ക്യു.എഫ്.എം റേഡിയോ നെറ്റ്‌വർക്കെന്ന് ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ക്യു എഫ് എം റേഡിയോ അതിൻ്റെ ചിറകുകളും സേവനങ്ങളും ഖത്തറിൽ താമസിക്കുന്ന നിരവധി ഭാഷകളിലേക്കും ഇതര രാജ്യ പ്രവാസികളിലേക്കും വിജയകരമായി വ്യാപിപ്പിച്ചതിനെ ഇന്ത്യൻ സ്ഥാനപതി പ്രശംസിച്ചു.
രാജ്യത്ത് താമസിക്കുന്ന കേരളീയർ കമ്മ്യൂണിറ്റി സേവനത്തിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. റേഡിയോക്ക് മാത്രം സാധ്യമാകും

വിധം ഓൺ എയർ, ഓൺ ലൈൻ, ഓൺ ഗ്രൗണ്ട് ആക്ടിവേഷനുകൾ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നെറ്റ് വർക്ക് തുടർച്ചയായ സേവന മികവിനെയും അദ്ദേഹംഅഭിനന്ദിച്ചു.ഇന്ത്യൻ അംബാസഡർക്കും, ശ്രീലങ്കൻ അംബാസഡർക്കും, ജാബിർ മുഹമ്മദ് അലിയാൻ, നൂറ ജാബർ അൽ മുറൈസിഖ് എന്നിവർക്ക്ക്യു എഫ് എം ചെയർമാൻ മെമൻ്റോകൾ സമ്മാനിച്ചു. വിശിഷ്ടാതിഥികൾക്കും, പങ്കാളികൾക്കും, കമ്മ്യൂണിറ്റി നേതാക്കൾക്കും, പിന്തുണ നൽകിയ എല്ലാവർക്കുംക്യു.എഫ്.എം റേഡിയോ ശൃംഖലയുടെ സി.ഇ.ഒ. അൻവർ ഹുസൈൻ നന്ദി പറഞ്ഞു. ഉത്ഘാടനത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പ്രത്യേക സന്ദർശന പരിപാടിയും ഒരുക്കിയിരുന്നു.

എ പി മണികണ്ഠൻ (ഐ.സി.സി. പ്രസിഡൻ്റ്), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്. പ്രസിഡൻ്റ്), ത്വാഹ അബ്ദുൽ കരീം (ഐ.ബി.പി.സി. പ്രസിഡൻ്റ്), പി.എൻ. ബാബുരാജ് (ഉപദേശക സമിതി ചെയർമാൻ, ഐസിസി), ഷഹീൻ ഷാഫി (കെ.ബി.എഫ്. പ്രസിഡൻ്റ്), ശിഹാബ് (സംസ്കൃതി), എസ്.എ.എം. ബഷീർ (മുൻ പ്രസിഡൻ്റ്, കെ എം സി സി), റഹീം (ക്യു.ഐ.എ. പ്രസിഡൻ്റ്), കെ.ടി. മുബാറക്ക് (സി.ഐ.സി. വൈസ് പ്രസിഡൻ്റ്), അർഷാദ് ഇ (സി.ഐ.സി. ജനറൽ സെക്രട്ടറി), റഹീം ഓമശ്ശേരി (സി.ഐ.സി. വൈസ് പ്രസിഡൻ്റ്), തൗഫീഖ് അസ്ലം (യൂത്ത് ഫോറം പ്രസിഡൻ്റ്), ദുലീപ് (പ്രസിഡൻ്റ്, ശ്രീലങ്ക അസോസിയേഷൻ), ടെനിസൺ ഡി സിൽവ (മുൻ പ്രസിഡൻ്റ്, ശ്രീലങ്ക അസോസിയേഷൻ), മുനിയപ്പ (പ്രസിഡൻ്റ്, ഖത്തർ തമിഴർ സംഘം), മണിഭാരതി (മുൻ പ്രസിഡൻ്റ്, ഖത്തർ തമിഴർ സംഘം), റൂബൻ (പ്രസിഡൻ്റ്, അദിരൻ ചിലമ്പം), വി.ടി. ഫൈസൽ, മഷൂദ് വി.സി. (ചാലിയാർ ദോഹ, ചീഫ് അഡ്വൈസർ), ചന്ദ്രമോഹൻ പിള്ള, കെ.ആർ. ജയരാജ് (മുൻ കെ.ബി.എഫ്. പ്രസിഡൻ്റ്), റഷീദ് അഹമ്മദ് (പ്രസിഡൻ്റ്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭാംഗം), അഡ്വ. സക്കറിയ, ആദിൽ ഒ.പി. എന്നിവരടക്കമുള്ള പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു. കുറഞ്ഞവേതനക്കാരായ പ്രവാസികൾക്ക് പങ്കാളികൾക്കൊപ്പം
ഖത്തറിൽ നിശ്ചിത ദിവസങ്ങൾ ഒരുമിച്ചു താമസിക്കാൻ അവസരം നൽകുന്ന 'ഞാനും ഞാനുമെന്റാളുമെന്ന പരിപാടികളിലൂടെ ജനപ്രിയമായ ക്യു.എഫ്.എം റേഡിയോയുടെ മഹത്തായവിപുലീകരണംസമ്പൂര്‍ണ്ണമായ വിനോദ സാംസ്‌കാരിക പരിപാടികൾ കോര്‍ത്തിണക്കിദോഹയുടെ മാധ്യമരംഗത്തിന് പുതിയ ചൈതന്യമാകും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW