Thursday, March 12, 2026 Last Updated 59 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.06 AM

ആവേശമായി ചാലിയാർ ഉത്സവം

uploads/news/2025/11/812910/chaliyar.jpg

ദോഹ: ചാലിയാറിന്റെ സാമൂഹിക-സാംസ്‌കാരികപ്പെരുമ വിളിച്ചോതുന്ന ചാലിയാർ ഉത്സവം ആവേശമായി. ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാലിയാർ ഉത്സവം നാടിന്റെയുംസംസ്കാരത്തിന്റെയും പരിച്ഛേദംസമ്മാനിച്ചു.പ്രതീക്ഷകളെക്കാൾ ഉയരത്തിൽ നിൽക്കുന്ന പുതുമകളുമായാണ് ഇത്തവണ ചാലിയാർ ഉത്സവത്തിന് തിരശീല ഉയർന്നത്. വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചാലിയാർ ഉത്സവത്തിൽ ചാലിയാർ ദോഹയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമായ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്.

ചാലിയാർ പുഴ ഉത്ഭവിക്കുന്ന പോത്ത്കല്ല് മുതൽ ബേപ്പൂർ വരെയുള്ള ഇരുപതിനാല് പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിന്റയും ചരിത്രവും, സംസ്‍കാരവും, ഭൂപ്രകൃതിയും ദൃശ്യമികവിൽ തിളങ്ങി. അനുബന്ധമായി പഞ്ചായത്ത് കൂട്ടായ്മകളുടെ നേതൃത്വത്തിൽ വെൽക്കം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, ഒപ്പന, തിരുവാതിര, മാർഗംകളി, കോമഡി സ്കിറ്റ് എന്നിവയുംഅരങ്ങുണർത്തി. ചൂരൽമല ദുരന്തത്തിന്റെ ദൃശ്യാ വിഷ്കാരം സദസ്സിൽ നൊമ്പരപ്പൂവായി. മീഡിയ വൺ പതിനാലാം രാവ്‌ ടൈറ്റിൽ വിന്നറും പിന്നണി ഗായകരുമായ ബാദുഷയും സൽമാനും അവതരിപ്പിച്ച സംഗീതവിരുന്നിൽ സദസ്സിന്റെ ആവേശം അതിന്റെ പാരമ്യതയിൽഎത്തിച്ചു.

ചാലിയാർ ദോഹ പ്രസിഡന്റ്‌ സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലർ
ഡോ: വൈഭവ് തണ്ടാലേ ചാലിയാർ ഉത്സവംഉത്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുൽ അസീസ് മൊഹന്നദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചാലിയാർ ദോഹയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് ചാലിയാർ ദോഹ എം സി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഡോക്ടർ വൈഭവ് തണ്ടാലേ നിർവഹിച്ചു. ചാലിയാർ ദോഹയുടെ ഇൻസ്റ്റഗ്രാം പേജിൽ സംഘടിപ്പിച്ച മത്സര വിജയികൾക്ക് സെഡക്സ്‌ കാർഗോ നൽകുന്ന സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു. ചാലിയാർ ഉത്സവം ചെയർമാനുംപത്ത് വർഷങ്ങൾക്ക് മുമ്പ്ചാലിയാർ ദോഹ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ രൂപീകരിക്കാൻ പ്രചോദനം നൽകിയ ചാലിയാർ ദോഹയുടെ പ്രഥമ പ്രസിഡന്റ്‌ മഷ്ഹൂദ് വി സി തിരുത്തിയാടിനെ ഡോ: വൈഭവ്തണ്ടാലേ മെമെന്റോ നൽകി ആദരിച്ചു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ സെഡക്സ് കാർഗോ മാർക്കറ്റിംഗ് കൺസൽട്ടന്റ് ഷാറാ ഹാഷ്മി, ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൌക്കത്തലി ടി എ ജെ, ഐ സി സി പ്രസിഡന്റ്‌ മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, ഐ എസ് സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, ചാലിയാർ ദോഹ വനിതാ വിംഗ് പ്രസിഡന്റ്‌ മുഹ്സിന സമീൽ എന്നിവർ സംസാരിച്ചു. റേഡിയോ സുനോ ആർ ജെ അഷ്ടമി അവതാരകയായിരുന്നു. ചാലിയാർ ഉത്സവം വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചാലിയാർ ദോഹ രക്ഷധികാരി നൗഫൽ കട്ടയാട്ട്, ചാലിയാർ ദോഹ വൈസ് പ്രസിഡന്റ്‌ ജൈസൽ വാഴക്കാട്, ചാലിയാർ ഉത്സവം പ്രോഗ്രാം ഡയറക്ടർ സുനീർ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സാബിഖുസലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.സ്റ്റേജിൽ പെർഫോം ചെയ്തവർക്കുള്ള മെമെന്റൊയും സർട്ടിഫിക്കറ്റുകളും ഓർഗനൈസിങ്ങ് കമ്മിറ്റി അംഗങ്ങളായ നൗഫൽ അമാൻ കാവനൂർ, റാഷിൽ വാഴക്കാട്, റസാഖ് രാമനാട്ടുകര, സജാസ് കടലുണ്ടി, റൗഫ് മലയിൽ, സാദിക്കലി കൊന്നാലത്ത്, ലയിസ് കുനിയിൽ, അബ്ദു റഹ്മാൻ പി സി മമ്പാട്, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, റഷീദലി പോത്ത്കല്ല്, അബ്ദുൽ മനാഫ് എടവണ്ണ, അക്ബർ വാഴക്കാട്, ഫെമിന, ഷാന നസ്രിൻ, മുജീബ് ചീക്കോട്, അഷ്‌റഫ്‌ മമ്പാട്, ഷാജി പി സി കുനിയിൽ, ഹനീഫ ചാലിയം, അമീർ ഷാജി അരീക്കോട്, ശരത് വാഴയൂർ, ആസിഫ് കക്കോവ് എന്നിവർ വിതരണം ചെയ്തു. വൈവിധ്യമാർന്നകലാ വിരുന്നു കളോടെ ചാലിയാറിന്റെ ഖ്യാതി പ്രവാസലോകത്തിനു മുന്നിൽ വിളിച്ചോതുന്ന ഇടമായി ചാലിയാർ ഉത്സവം.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW