Saturday, March 14, 2026 Last Updated 49 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 10.11 AM

ആരാധകര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും ആശ്വസിക്കാം...ലോകകപ്പില്‍ ക്രിസ്ത്യാനോ ആദ്യ മത്സരത്തില്‍ കളിക്കും...!

uploads/news/2025/11/812902/cristiano-ronaldo.jpg

ലിസ്‌ബെന്‍: ലോകത്തുടനീളമുള്ള സിആര്‍7 ആരാധകര്‍ക്കും ലോകകപ്പ് ഉയര്‍ത്താനായി കാത്തിരിക്കുന്ന പോര്‍ച്ചുഗല്‍ ആരാധകര്‍ക്കും സന്തോഷ വാര്‍ത്ത. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങും. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ ചുവപ്പ് കാര്‍ഡ് ലഭിച്ച സംഭവത്തില്‍ താരത്തിനെതിരേ നടപടിയില്ല.

ഈ മാസം ആദ്യം പോര്‍ച്ചുഗല്‍ 2-0 ത്തിന് പരാജയപ്പെട്ട യോഗ്യതാമത്സരത്തില്‍ ഡാര ഒഷിയയുടെ പുറകില്‍ കൈമുട്ട് കൊണ്ടതിന് 40 കാരനായ റൊണാള്‍ഡോയെ ചുവപ്പ് കാര്‍ഡ് കാട്ടിയിരുന്നു. 226 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റൊണാള്‍ഡോയ്ക്ക് കിട്ടുന്ന ആദ്യത്തെ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്. അക്രമാസക്തമായ പെരുമാറ്റത്തിന് സാധാരണയായി മൂന്ന് മത്സരങ്ങളുടെ വിലക്ക് ലഭിക്കും. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. നവംബര്‍ 16 ന് അര്‍മേനിയയ്ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ പുറത്തായിരുന്നു. അതിനാല്‍ അടുത്ത വേനല്‍ക്കാലത്ത് അമേരിക്കയില്‍ ഒരു മത്സരവും നഷ്ടമാകില്ല.

ഫിഫയുടെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: ''പ്രൊബേഷണറി കാലയളവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമാനമായ സ്വഭാവവും അച്ചടക്കവും വീണ്ടും ലംഘിച്ചാല്‍, അച്ചടക്ക തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന സസ്‌പെന്‍ഷന്‍ സ്വയമേറദ്ദായതായി കണക്കാക്കപ്പെടും. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഉടനടി നല്‍കുകയും വേണം. യോഗ്യതാ മത്സരത്തില്‍ റൊണാള്‍ഡോ അഞ്ച് ഗോളുകള്‍ നേടി. ഗ്രൂപ്പ് എഫ് വിജയിച്ചാണ് പോര്‍ച്ചുഗല്‍ ഏഴാം ലോകകപ്പിന് കളിക്കാനെത്തുന്നത്. ഡിസംബര്‍ 5 വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്. 48 ടീമുകള്‍ ഏത് ഗ്രൂപ്പിലാണെന്ന് കണ്ടെത്തും.

Ads by Google
Ads by Google
TRENDING NOW