-->
റിയാദ്: പോർച്ചുഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസറിൽ തുടരുമെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരവും ക്ലബും തമ്മിലുള്ള കരാർ കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. താരം രണ്ട് വർഷം കൂടി ടീമിൽ തുടരും. ഇപ്പോൾ കരാർ സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
കരാറനുസരിച്ച് വാർഷികമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 178 മില്ല്യൺ പൗണ്ട് (2000 കോടി ഇന്ത്യൻ രൂപ) ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ക്ലബിൽ 15 ശതമാനം ഓഹരിയുമുണ്ട്. 33 മില്ല്യൺ പൗണ്ട് മൂല്യമുള്ള ഓഹരികളാണ് താരത്തിനുള്ളത്. സൈനിങ് ബോണസായി 24.6 മില്ല്യൺ പൗണ്ട് ആദ്യ വർഷം ലഭിക്കും. രണ്ടാം വർഷം 38 മില്ല്യണായും ഉയരും.