Thursday, March 12, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 09.01 PM

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ

പിടിയിലായ പ്രതി പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ്
arrest, hacker

കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് ഉദ്യോ​ഗസ്ഥനാണ്.

പിടിയിലായ പ്രതി പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് . കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെയും സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതി അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

ഏത് രാജ്യത്തുള്ളവരുടെയും വ്യക്തി വിവരങ്ങൾ പണം നൽകിയാൽ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഹാക്ക് ചെയ്യുന്ന സംഘത്തിലെ മൂന്നാമനാണ് പിടിയിലായത്. യുപിയിലെ പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് അറസ്റ്റിലായ 37കാരൻ പ്രവീൺ കുമാർ. അടൂർ സ്വദേശി ജോയൽ വി ജോസായിരുന്നു ഹാക്കിംഗിന്‍റെ ബുദ്ധി കേന്ദ്രം. ആരെക്കുറിച്ചുമുള്ള എന്ത് വിവരവും ജോയൽ ഹാക്ക് ചെയ്ത് നൽകുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW