-->
നിലവിലെ ഏറ്റവും കുറഞ്ഞ വില ; സാംസങ് ഗാലക്‌സി എ35 5ജി സ്വന്തമാക്കാന്‍ പറ്റിയ മികച്ച സമയം
സാംസങ് ഗാലക്‌സി എ35 5ജി (Samsung Galaxy A35 5G) നിലവിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കി ഫ്‌ലിപ്പ്കാര്‍ട്ട്. കഴിഞ്ഞ വര്‍ഷം സാംസങ് അവതരിപ്പിച്ച ഈ എ സീരീസ് സ്മാര്‍ട്ട്‌ഫോണിന്റെ 8GB + 128GB വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാലിപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ 18499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാംസങ് വെബ്‌സൈറ്റില്‍ ഗാലക്‌സി എ35 5ജിയുടെ അടിസ്ഥാന വേരിയന്റിന് 18999 രൂപയാണ് വില.
ആമസോണില്‍ ഈ ഫോണ്‍ 18,679 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു, ഒപ്പം 560 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്. അതേസമയം ഫ്‌ലിപ്പ്കാര്‍ട്ട് 18499 രൂപ വിലയില്‍ അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാക്കിയിരിക്കുന്നു. ക്യാഷ്ബാക്ക് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 1000 രൂപയ്ക്കടുത്ത് വിലക്കുറവ് നേടാനാകും. അതുവഴി 18000 രൂപയില്‍ താഴെ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഗാലക്‌സി എ35 5ജി സ്വന്തമാക്കാനാകും. ഓസം ഐസ്ബ്ലൂ, ഓസം ലൈലാക്, ഓസം നേവി എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.
ഒക്ട കോര്‍ എക്‌സിനോസ് 1380 പ്രോസസര്‍ ആണ് ഗാലക്‌സി എ35 5ജിയുടെ കരുത്ത്. 8ജിബി റാം, 128ജിബി /256ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. 6.6 ഇഞ്ച് FHD+ (2340 x 1080 പിക്‌സലുകള്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ എച്ച്ഡിആര്‍ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് ഇതിലെ ഡിസ്‌പ്ലേ എത്തുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എ35 5ജിയിലുള്ളത്. അതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 5MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവയടങ്ങുന്നു.
സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്‌സി എ35 5ജിയില്‍ ഉണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവല്‍ 4G VoLTE, യുഎസ്ബി ടൈപ്പ്-C, IP67 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ഗാലക്‌സി എ35 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.