Thursday, March 12, 2026 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 04.25 PM

G പവര്‍ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്ത് മോട്ടറോള

more

G പവര്‍ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്ത് മോട്ടറോള

മോട്ടറോള ഇന്ത്യയില്‍ തങ്ങളുടെ G പവര്‍ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. മോട്ടോ ജി57 പവര്‍ 5ജി (moto g57 Power) എന്ന മോഡലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 6s ജെന്‍ 4 ചിപ്‌സെറ്റുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയുമായിട്ടാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. മോട്ടോ g57 പവര്‍ 5ജിയുടെ സിംഗിള്‍ 8GB + 128GB മോഡലിന് 14,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, Axis ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് 1,000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഉണ്ട്. അല്ലെങ്കില്‍ 1,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉണ്ട്.

പ്രത്യേക ലോഞ്ച് ഓഫര്‍ ഡിസ്‌കൗണ്ടായി പരിമിത കാലത്തേക്ക് 1000 രൂപ ഡിസ്‌കൗണ്ടും ഉണ്ട്. ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ മോട്ടോ g57 പവര്‍ 5ജി തുടക്കത്തില്‍ 12999 രൂപ വിലയില്‍ സ്വന്തമാക്കാനാകും. 3 & 6 മാസ കാലാവധിയില്‍ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഫോണിന് ലഭ്യമാണ്. ഡിസംബര്‍ 3 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്‌സല്‍സ്) FHD+ LCD സ്‌ക്രീന്‍, 1050 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒക്ട കോര്‍ (2.4GHz+4x A78 1.8GHz ക്രയോ സിപിയുകളില്‍) സ്‌നാപ്ഡ്രാഗണ്‍ 6s ജെന്‍ 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ മോട്ടറോള ഫോണ്‍ എത്തുന്നത്. ഇതിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 1/1.95' സോണി LYT-600 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 8MP 118° അള്‍ട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, ഫ്‌ലിക്കര്‍ ഡിറ്റക്ടര്‍, 1080p വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയുണ്ട്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080p വരെ വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

ആന്‍ഡ്രോയിഡ് 16 ല്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ മോട്ടോറോള ഫോണാണിത്, കൂടാതെ ഇത് ആന്‍ഡ്രോയിഡ് 17-ലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഡ്യുവല്‍ മൈക്രോഫോണുകള്‍, IP64 റേറ്റിങ്, MIL-STD 810H സര്‍ട്ടിഫിക്കേഷന്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW