Thursday, March 12, 2026 Last Updated 26 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 04.11 PM

മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍

പ്രതികൾ നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടത്തിയത്.
arrest

പൂട്ടികിടന്ന കടയിൽ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികള്‍ പൊലീസി​െ​ന്‍റ പിടിയില്‍. പ്രതികൾ നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടത്തിയത്.

കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് പ്രതികൾ മോഷ്ടിച്ച് വിറ്റത്. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ നികർത്തിൽ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ നികർത്തിൽ 'ജയ്മോൻ' എന്ന് വിളിക്കുന്ന വർഗീസ് എൻ ടി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാർഡിൽ തട്ടാവെളിയിൽ വൈശാഖ് രാജു (21), തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ മാക്കിത്തറ വീട്ടിൽ അശ്വിൻ ദേവ് (19) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പ്രതികൾ മോഷ്ടിച്ചെടുത്ത മുതൽ പിന്നീട് സ്റ്റേഷൻ പരിധിയിലെ ആക്രികടയിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW