-->
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ താരങ്ങളായ അനുമോളും മസ്താനിയും തമ്മിലുളള സൗഹൃദ നിമിഷങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലെത്തിയ മസ്താനി അധികം താമസിയാതെ പുറത്തു പോയെങ്കിലും ഷോയുടെ ടൈറ്റില്‍ വിന്നറായി മാറിയ അനുമോളുമായി താരം നിലനിര്‍ത്തുന്ന അടുപ്പം ശ്രദ്ധേയമാണ്.
ബിഗ് ബോസ് വീടിനകത്ത് അനുമോള്‍ക്ക് ശക്തമായ സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, എവിക്റ്റഡ് മത്സരാര്‍ത്ഥികള്‍ തിരിച്ചെത്തിയപ്പോഴും, ഗ്രാന്‍ഡ് ഫിനാലെയുടെ വേദിയിലും അനുമോള്‍ക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മസ്താനി. ഈ പിന്തുണയിലൂടെ, വീടിനകത്തെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുവരും തമ്മില്‍ ഊഷ്മളമായൊരു ബന്ധം പുറത്ത് സ്ഥാപിച്ചു എന്ന് വ്യക്തമാകുന്നു.
ഇപ്പോഴിതാ ഒരു കഫേയുടെ പശ്ചാത്തലത്തില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മസ്താനി നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ഞാൻ ഈ കുലസ്ത്രീയുമായി പ്രണയത്തിലാണ്’ എന്ന രസകരമായ വാചകമാണ് മസ്താനി കുറിച്ചത്.
ബിഗ് ബോസ് വീട്ടിലെ മത്സരം കഴിഞ്ഞ് പുറത്തുവന്ന ശേഷവും ഇരുവരും കാത്തുസൂക്ഷിക്കുന്ന ഈ സൗഹൃദം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നു.