Saturday, March 14, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 01.23 PM

ഫോണിലെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു: പിന്നാലെ യുവതിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗം, ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്

woman, attack, indian, family, pepper, spray

യുവതിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗത്തില്‍ കൊച്ചുകുട്ടിയടക്കം ഇന്ത്യന്‍ കുടുംബത്തില്‍ പെട്ടവര്‍ക്ക് പരിക്ക്. സാന്‍ അന്റോണിയോ റിവര്‍ വാക്ക് ബോട്ടിലാണ് അപ്രതീക്ഷിതമായി യുവതിയുടെ പെപ്പര്‍ സ്‌പ്രേ അക്രമണം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നവംബര്‍ 15 ശനിയാഴ്ച വൈകുന്നേരമാണ് ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ ഗോ റിയോ ബോട്ട് ടൂറിനിടെ അസ്വസ്ഥാജനകമായ സംഭവം നടന്നത്. ഫോണിലെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്ത്രീ പ്രകോപിതയാവുകയും ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. സാന്‍ അന്റോണിയോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നതനുസരിച്ച്, ബോട്ട് ഓപ്പറേറ്റര്‍ സ്ത്രീയോട് ഫോണ്‍ ഓഫാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, അവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ അവരെ ബോട്ടില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇറങ്ങിയ ശേഷം, സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അക്രോശിക്കുകയും അവരെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു കൊച്ചുകുട്ടി ഉള്‍പ്പെടെ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോ?ഗിച്ചു. ബോട്ടിലുണ്ടായിരുന്ന കുട്ടിയടക്കം എട്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Ads by Google
Monday 24 Nov 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW