Wednesday, March 11, 2026 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 05.41 PM

ഉത്സവ അന്തരീക്ഷത്തില്‍ 'പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈത്ത്' മൂന്നാം വാര്‍ഷികം കൊണ്ടാടി

pratheesha

കുവൈറ്റ് സിറ്റി : പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് മൂന്നാം വാര്‍ഷികവും ഓണാഘോഷവും 'ഓണോത്സവം 2025' എന്ന പേരില്‍ ഗംഭീരമായി കൊണ്ടാടി. കുവൈറ്റ് സിറ്റി യിലെ ബ്ലൂം സ്റ്റാര്‍ ഹോട്ടലില്‍ പ്രസിഡന്റ് രമേശ് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം കേരള സര്‍ക്കാര്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഷെയ്ഖ ഇന്‍തിസാര്‍ അല്‍ സബാഹ് മുഘ്യ അതിഥി ആയിരുന്നു.

pratheesha

കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ സാംസകാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ വനിതാ കോര്‍ഡിനേറ്റര്‍ ആര്യ നിഷാദ് എന്നിവര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
pratheesha

തുടര്‍ന്ന്, അംഗങ്ങളുടെ നാടന്‍ കലാപരിപാടികള്‍, സിംഫണി, പ്രതീക്ഷ മ്യൂസിക് ടീം എന്നിവരുടെ ഗാനമേള, മാവേലി എഴുന്നള്ളത്തു, വടം വലി മത്സരം , അത്തപൂക്കള മത്സരം, ഓണസദ്യ എന്നിവകൊണ്ട് സമൃദ്ധമായിരുന്നു
pratheesha

ജനറല്‍ കണ്‍വീനര്‍ യോഗേഷ് കെ നായര്‍ സ്വാഗതവും ട്രഷറര്‍ വിജോ പി തോമസ് കൃതഞ്ജതയുംരേഖപ്പെടുത്തി

Ads by Google
Ads by Google
TRENDING NOW