Saturday, March 14, 2026 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 11.40 AM

അതിഥികളെ വിളിച്ചുണര്‍ത്തുന്നത് സാക്ഷാല്‍ സിംഹക്കുട്ടികള്‍! ചൈനയിലെ ഹോട്ടലിനെതിരെ വന്‍ വിമര്‍ശനം

lion, cub, china, hotel, guest
representative image

ചൈനയിലെ ഒരു ഹോട്ടല്‍ അവിടെ റൂം ബുക്ക് ചെയ്യുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അസാധാരണമായ ഒരു സേവനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇത്ര ആവേശവും അദ്ഭുതവും തോന്നുന്ന സേവനം എന്താണെന്നല്ലേ...? നമ്മുക്കറിയാം സാധാരണ മിക്ക ഹോട്ടലുകളിലും അതിഥികളെ എഴുന്നേല്‍പ്പിക്കാന്‍ മോര്‍ണിംഗ് ബെല്‍ സൗകര്യമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഹോട്ടല്‍ അതില്‍ നിന്ന് എല്ലാം വ്യത്യസ്ഥമായി ജീവനുള്ള ഒരു സിംഹക്കുട്ടിയെ ആണ് ആ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. അതേ, ഇത് കേട്ടപ്പോള്‍ തന്നെ ഒരു ഞെട്ടലും പേടിയും തോന്നിയില്ലേ.

ജീവനുള്ള ഒരു സിംഹക്കുട്ടിയെ റൂമിലേക്ക് അയച്ചാണ് ഇവിടെ അതിഥികളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നത്. അസാധാരണവും എന്നാല്‍ അപകടം പിടിച്ചതുമായ ഈ സര്‍വീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ആളുകളെ ആകര്‍ഷിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഹാപ്പി കണ്‍ട്രിസൈഡ് റിസോര്‍ട്ട് ആണ് അസാധാരണമായി തോന്നുന്ന ഈ മോര്‍ണിംഗ് കോള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ജീവനക്കാരന്‍ രാവിലെ 8നും 10നും ഇടയില്‍ സിംഹക്കുട്ടിയുമായി അതിഥികളുടെ റൂമിലെത്തും. ഏകദേശം ഏഴ് മിനുറ്റ് നേരം സിംഹക്കുട്ടി അതിഥികളുമായി ഇടപഴകും. തിരഞ്ഞെടുത്ത 20 മുറികളിലാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് ഹോട്ടല്‍ പറയുന്നു. ഓരോ മുറിക്കും ഒരു രാത്രിക്ക് ഏകദേശം 7,800 രൂപയാണ് വാടക വരുന്നത്.

ഹോട്ടലില്‍ നിന്നുള്ള ഈ സേവനത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഇതിനു താഴെ വരുന്നത്. മുറിക്കുള്ളില്‍ ഒരു കുട്ടി സിംഹക്കുട്ടിയെ പിടിച്ച് കളിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സേവനത്തിന്റെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രംഗത്തെത്തുകയും ചെയ്തു. സിംഹങ്ങളെ ഹോട്ടലില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെന്നും ഈ സേവനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹോട്ടല്‍ അറിയിച്ചു.

Ads by Google
Sunday 23 Nov 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW