Saturday, March 14, 2026 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 08.20 AM

' ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല' ; മീനാക്ഷി അനൂപ്

the, gas
photo-www.facebook.com/meenakshiactressofficial/

രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ കടുക്കുമെന്നാണ് സൂചന. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് നടി മീനാക്ഷി അനൂപ്. ഒരു ഗ്യാസ് കുറ്റിക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി പോസ്റ്റ് പങ്കുവെച്ചത്.

'ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും… (യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല….)' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം 14-ാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയടക്കമുളള നിരവധി രാജ്യങ്ങളില്‍ എണ്ണ, എല്‍പിജി പ്രതിസന്ധി രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. സംഭര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ വലതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്ത് എല്‍പിജി പ്രതിസന്ധി രൂക്ഷമായത്.

പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് എല്‍.പി.ജി. വില വര്‍ധിച്ചിരുന്നു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ ആവശ്യത്തിനുളള പാചകവാതകത്തിന് 115 രൂപയുമാണ് കൂട്ടിയത്. വില വര്‍ധന ഏഴിന് നിലവില്‍ വന്നു. അതിനിടെ, പ്രതിസന്ധി മുതലെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW