-->
സാന്‍ലിയുര്‍ഫ (തുര്‍ക്കി): മരപ്പണി കേന്ദ്രത്തിലെ സഹപ്രവര്‍ത്തകരുടെ ക്രൂരതയെത്തുടര്‍ന്ന് 15 വയസ്സുകാരനായ അപ്രന്റീസിന് ദാരുണാന്ത്യം. തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫയിലെ മരപ്പണി കേന്ദ്രത്തില്‍ വച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് മലദ്വാരത്തില്‍ കയറ്റതിനെ തുടര്‍ന്ന് മുഹമ്മദ് കെന്‍ഡിര്‍സി എന്ന 15 കാരനാണ് ദാരുണമായി മരണപ്പെട്ടത്. തമാശയ്ക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ ചെയ്ത കാര്യം വലിയ അപകടത്തില്‍ കലാശിക്കുകയായിരുന്നു.
ഹബീബ് അക്‌സോയിയും ഒരു സുഹൃത്തും ചേര്‍ന്ന് മുഹമ്മദ് കെന്‍ഡിര്‍സിയെ ബലമായി കീഴ്‌പ്പെടുത്തി ശേഷം കൈകള്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മുഹമ്മദ് കെന്‍ഡിര്‍സിയുടെ പാന്റ്‌സ് ഊരി മാറ്റിയശേഷം മലദ്വാരത്തിലേക്ക് എയര്‍ കംപ്രസ്സര്‍ ട്യൂബ് തള്ളിക്കയറ്റുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കൗമാരക്കാരന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍തന്നെ ഹാരന്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് ആപ്ലിക്കേഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മുഹമ്മദ് കെന്‍ഡിര്‍സി മരണത്തിന് കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് അക്‌സോയിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രൊബേഷനില്‍ വിട്ടയക്കുകയും ചെയ്തു. ഇയാള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമായിട്ടില്ല.