Saturday, March 14, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 11.41 AM

കൊക്കക്കോളയോട് അടങ്ങാത്ത സ്‌നേഹം, മ്യൂസിയം തന്നെ ഒരുക്കി ഒരു മനുഷ്യന്‍: ആശ്ചര്യപ്പെട്ട് സന്ദര്‍ശകര്‍

cocacola, museum, man

കൊക്കക്കോള കുടിക്കാത്തതായി അധികമാരും ഉണ്ടാകില്ല. പ്രമുഖ ശീതളപാനീയ ബ്രാന്‍ഡാണ് കൊക്കക്കോള. എല്ലാവര്‍ക്കും ഇതിഷ്ടമാണെങ്കിലും തമിഴ്‌നാട്ടിലെ കാരൈക്കുടിയിലെ മഹാദേവന് കൊക്കക്കോളയോടുള്ള ഇഷ്ടം കുറച്ച് വേറിട്ടതാണ്. ആ ഇഷ്ടത്താല്‍ പതിറ്റാണ്ടുകളായി അതുമായി ബന്ധപ്പെട്ടും അല്ലാതെയും താന്‍ ശേഖരിച്ച വസ്തുക്കളുപയോഗിച്ച് പൊതുജനങ്ങള്‍ക്കായി വൈവിദ്ധ്യമാര്‍ന്ന ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. മ്യൂസിയത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മഹാദേവന്റെ കൊക്കക്കോള പ്രണയം യുവത്വത്തില്‍ തുടങ്ങിയതാണ്. പിന്നീട് അതൊരു വലിയ ശേഖരമായി മാറുകയായിരുന്നു. കൊക്കക്കോള തീമിലുള്‌ല കാര്‍, പഴയകാലത്തെ ഫാന്‍, റേഡിയോകള്‍ വിന്‍ഡേജ് വാട്ടര്‍ ബോട്ടിലുകള്‍, കസേരകള്‍, ചിത്രങ്ങള്‍, ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴയതും അപൂര്‍വവുമായ വസ്തുക്കള്‍ ഇവിടെയുണ്ട്.

ഒരവസരത്തില്‍ തിരുപ്പൂരില്‍ അലസമായികഴിഞ്ഞിരുന്ന സമയത്ത് കൊക്കക്കോള വാങ്ങികുടിച്ചപ്പോള്‍ പുതിയൊരു ഉണര്‍വ് കിട്ടിയതായി മഹാദേവന്‍ പറയുന്നു. അന്നുമുതലാണ് താന്‍ ഈ ശേഖരം തുടങ്ങിയതെന്നും പിന്നീട് എവിടെ പോയാലും ആദ്യം വാങ്ങുന്നത് കൊക്കക്കോളയാണെന്നും അദ്ദേഹം പറയുന്നു. 'ബാലിശമായ കാര്യമാണെങ്കിലും ഇതില്‍ ഒരു ദൈവികതയുണ്ട്. ക്ഷേത്രത്തിലെത്തുമ്പോള്‍ ലഭിക്കുന്ന സമാധാനം പോലെയാണ് എന്റെ ശേഖരം കാണുമ്പോള്‍ തോന്നുന്നത്' അദ്ദേഹം പറയുന്നു. ഈ അനുഭവം മറ്റുള്ളവര്‍ക്കും ലഭിക്കുന്നതിനുവേണ്ടിയാണ് തന്റെ ശേഖരങ്ങളെല്ലാം ചേര്‍ത്ത് ഒരു മ്യൂസിയം തയ്യാറാക്കിയതെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

Ads by Google
Saturday 22 Nov 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW