-->
ട്രെയിന്‍ യാത്രയ്ക്കിടെ ഒരു യുവതി ബോഗിക്കുള്ളിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഒരു വനിതയാണ് ട്രെയിന്‍ ബോഗിക്കുള്ളില്‍ തന്നെ ഭക്ഷണം പാകം ചെയ്തിരിക്കുന്നത്. സംഭവം വന്‍ ചര്‍ച്ചയായതോടെ ചിലര്‍ ഈ പ്രവൃത്തിയുടെ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മറ്റുചിലര്‍ അതില്‍ യാതൊരു കുഴപ്പമുണ്ടാവില്ലെന്ന് പ്രതികരിച്ചു.
ഒരു ഇലക്ട്രിക് കെറ്റില്‍ ട്രെയിനിലെ എസി കംപാര്‍ട്ട്‌മെന്റിലുള്ള ചാര്‍ജിങ് സോക്കറ്റില്‍ കണക്ട് ചെയ്തത് നൂഡില്‍സ് പാകം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. വളരെ സന്തോഷത്തോടെയാണ് അവര്‍ അത് ചെയ്യുന്നതും വീഡിയോ ചിത്രീകരിക്കാന്‍ നിന്നുകൊടുക്കുന്നതും. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ട്രെയിനിലെ വൈദ്യുതി സര്‍ക്യൂട്ടില്‍ അമിതഭാരമുണ്ടാക്കുകയും അത് ഷോര്‍ട്ട്‌സര്‍ക്യൂട്ടിലേക്കോ തീപ്പിടിത്തത്തിലേക്കോ നയിച്ചേക്കാമെന്നും സോഷ്യല്‍ മീഡിയാ ഉപഭോക്താക്കളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് തീപിടിത്തത്തിന് കാരണമാകുന്ന പ്രവൃത്തിയാണെന്നും ട്രെയിനിലെ യാത്രക്കാരെ ആകെ അപകട ഭീഷണിയിലാക്കുന്നതാണെന്നും ഒരാള്‍ പറഞ്ഞു. ഇതുകൊണ്ടാണ് നമുക്ക് നല്ലതൊന്നും ലഭിക്കാത്തത്. നിരവധിയാളുകള്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയും അതില്‍ അഭിമാനം കൊള്ളുകയുമാണ്. എല്ലാവര്‍ക്കും പോതുബോധം കുറവാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു. എന്നാല്‍ ട്രെയിനിലുള്ളത് ഡിസി ഇലക്ട്രിസിറ്റി ആണെന്നും ലാപ്‌ടോപ്പുകള്‍ ചാര്‍ജ് ചെയ്യാമെങ്കില്‍ ഇതെങ്ങനെയാണ് അപകടമുണ്ടാക്കുന്നതെന്നും മറ്റൊരാള്‍ ചോദിക്കുന്നു. പല യാത്രക്കാരും ചിന്തിക്കുന്നത് ടിക്കറ്റിന് പണം കൊടുത്താല്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ അവര്‍ക്കെന്തുമാകാമെന്നാണ്. അതേസമയം, ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാനാവുന്ന ശക്തിയേറിയ വൈദ്യുതി നല്‍കുന്ന സോക്കറ്റുകളും ട്രെയിനില്‍ നല്‍കണമെന്നും ചിലര്‍ പറഞ്ഞു.
This is a major safety hazard and can cause fire endangering lives of all onboard. That's why we cannot have good things. Many will misuse the facilities and then be proud of it. Most lack civil sense. pic.twitter.com/JSRCpIXPW9— Backpacking Daku (@outofofficedaku) November 20, 2025