-->
കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയുടെ പലഭാഗത്തും വന്യമൃഗാ ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. പ്രത്യേകിച്ചും വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസമേഖലയില്‍. ഇതുമൂലം ആളുകള്‍ കടുത്ത ഭീഷണിയിലാണ്. ഇതിനിടയിലാണ് ഒരു പോലീസ് സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസുകാരെ ഉള്‍പ്പെടെ അമ്പരപ്പിച്ചിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ കയറുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളായിരുന്നു ഇത്. സംഭവം നടന്നത് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ബേതാല്‍ഘട്ടിലാണ്. പുള്ളിപ്പുലി പതിയെ നടന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനുശേഷം സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഒരു നായയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നു.
ഈമാസം 17 നാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അര്‍ദ്ധരാത്രിയാണ് വന്യമൃഗം പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലേക്ക് കടന്നത്. ആ സമയത്ത് സ്‌റ്റേഷനില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. തുറന്നു കിടന്ന ഗെയ്റ്റിലൂടെ ശാന്തനായി കടന്നുവന്ന പുള്ളിപ്പുലിയാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിന്നീടാണ് പുള്ളിപ്പുലി പോലീസ് സ്‌റ്റേഷനിലെ വളര്‍ത്ത് നായയെ കണ്ടത്. സ്‌റ്റേഷനിലേക്ക് കയറാനെത്തിയ പുലിയെ നായ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആക്രമിച്ച് കീഴടക്കിയ ശേഷം നായയെ കഴുത്തില്‍ കടിച്ചു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
നൈനിറ്റാള്‍ ജില്ലയിലെ ബേതാല്‍ഘട്ട് ജനവാസ മേഖലയാണ്. സുരക്ഷിതമെന്ന് കരുതുന്ന ജനവാസ മേഖലയില്‍ പോലും ഇത്തരം വന്യമൃഗങ്ങള്‍ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും സംഭവം, വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് പുള്ളിപ്പുലി ജനങ്ങളെ ഉപദ്രവിക്കാതിരുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ രംഗം കൂടുതല്‍ വഷളാകുമായിരുന്നു. ഇനിയും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായേക്കാമെന്നും അതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതി.
उत्तराखंड – नैनीताल के एक पुलिस स्टेशन में तेंदुआ घुसा और कुत्ते को उठाकर ले गया !! pic.twitter.com/LMeLeoH2sk— Sachin Gupta (@SachinGuptaUP) November 20, 2025