Friday, March 13, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 09.39 AM

മുംബൈയില്‍ ഫഌറ്റിലേക്ക് ഓടിക്കയറി പുലിയുടെ ആക്രമണം: പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് നാട്ടുകാര്‍

mumbai, leopard, apartment

മുംബൈയിലെ ഭയന്തര്‍ ഈസ്റ്റിലുള്ള തലവ് റോഡില്‍ വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടെത്തി. നിരവധിപ്പേര്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് കയറുകയും ആളുകളെ ആക്രമിക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലി ഫ്‌ലാറ്റില്‍ കയറിയത് അറിഞ്ഞതോടെ ആളുകള്‍ ജനലും വാതിലും അടച്ച് സുരക്ഷിതരായി. തുടര്‍ന്ന് മുനിസിപ്പല്‍ ഫയര്‍ ബ്രിഗേഡും നാട്ടുകാരും ചേര്‍ന്ന് പാരിജാത് ബില്‍ഡിങ്ങിലെ ഒരു മുറിയില്‍ പുലിയെ അടച്ചിട്ടു. മയക്കുവെടി വച്ചശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരിടത്തേക്ക് പുലിയെ മാറ്റിയേക്കും.ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന പുലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW