Sunday, March 15, 2026 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 01.39 PM

വിവാഹ ആഘോഷത്തിന്റെ ക്ഷീണം മാറ്റാന്‍ ഡ്രിപ്പ് ഇട്ട് വിശ്രമിച്ച് അതിഥികള്‍: വീഡിയോ വൈറല്‍

wedding, guests, iv, drip, hangover

ഇന്ത്യന്‍ വിവാഹഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ ആഘോഷത്തിന് പിന്നാലെ തലേ ദിവസത്തെ ഹാങ് ഓവര്‍ മാറാനായി അതിഥികള്‍ IV ഡ്രിപ്പ് ഇട്ട് ഇരിക്കുന്ന വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. നിരവധി പേര്‍ ഇത്തരം ആഘോഷങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി.

'നിങ്ങള്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിലാണ്... നിംബു പാനിക്ക് പകരം, പൂള്‍സൈഡിന് അടുത്തായി ഒരു ലെജിറ്റ് I V ബാര്‍ ഉണ്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ വിവാഹ ആഘോഷത്തിനെത്തിയ അതിഥികളുടെ കൈകളില്‍ ഡ്രിപ്പ് ഇട്ട് വിശ്രമിക്കുന്നത് കാണാം. ഈ IV ബാറുകള്‍ 'ഹാംഗ് ഓവര്‍ ക്യൂര്‍സ്' അഥവാ വെല്‍നസ് ബൂസ്റ്ററുകളായി പ്രചരിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് പലപ്പോഴും രാത്രി വൈകിയുള്ള മദ്യപാനം, കനത്ത ഭക്ഷണം എന്നിങ്ങനെയുള്ള വിവാഹ ആഘോഷങ്ങളില്‍.

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഈ ഡ്രിപ്പുകള്‍ പെട്ടെന്നുള്ള ഊര്‍ജ്ജത്തിനും തിളക്കമുള്ള ചര്‍മ്മത്തിനും നല്ലതാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ മേല്‍നോട്ടമില്ലാതെ ഇത്തരം ചികിത്സകള്‍ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച് നോണ്‍ക്ലിനിക്കല്‍ ക്രമീകരണങ്ങളില്‍, ഇവ ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പക്ഷേ. അതൊന്നും വിവാഹ ആഘോഷങ്ങള്‍ക്കിടെ പാലിക്കപ്പെടാറില്ല. വീഡിയോ വൈറലായതോടെ നിരവധിപേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

Ads by Google
Friday 21 Nov 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW