-->
ദോഹ: വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ്'25&Beyond'എന്നതീമിൽ വൈവിധ്യമാർന്ന ആഘോഷപരിപാടികളുടെ തിളക്കത്തിൽ. ഖത്തറിൽ ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്‌കെയർ, എഞ്ചിനിയറിംഗ്, FMCG ഡിസ്ട്രിബ്യൂഷൻ തുടങ്ങി നിരവധി മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ കൈവരിച്ച പുരോഗതിയും, പ്രതിബദ്ധതയും,പ്രവർത്തനങ്ങളും,സേവനമികവും അവതരിപ്പിച്ചു.ഖത്തറിൽ
2000-ൽ കമ്മ്യൂണിറ്റി ഫാർമസിയായി ആരംഭിച്ച കെയർ ആൻഡ് ക്യൂർ ഇന്ന് ഇന്ത്യ, സൗദി അറേബ്യ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്കു വ്യാപിച്ച മൾട്ടി-ഡിവിഷൻ കൺഗ്ലൊമെറേറ്റ് ആയി വളർന്ന് കഴിഞ്ഞു. ഹെൽത്ത് അവേർനെസ് കാമ്പെയിനുകൾ, ടീം-എംഗേജ്മെന്റ് ഇവന്റുകൾ, ഉപഭോക്തൃ ലോയൽറ്റി പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ പദ്ധതികളും ഗ്രൂപ്പ് ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.
ഈ നേട്ടം ജീവനക്കാരുടെയും പങ്കാളികളുടെയും ഉപഭോക്താക്കളുടെയും സംയുക്ത പരിശ്രമത്തിന്റെ ഫലമാണ്. മികവ്, പരിചരണം, പുതുമ എന്നിവയെ അടിസ്ഥാനമാക്കി അടുത്ത അധ്യായത്തിലേക്ക് ഞങ്ങൾ ആത്മവിശ്വാസത്തോടെ മുന്നേറുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ ഇ. പി. അബ്ദുൾറഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭാവിയിൽ ഡിജിറ്റൽ ഹെൽത്ത് സേവനങ്ങൾ, ടെക്നോളജി ട്രാൻസ്ഫർമേഷൻ, ജീവനക്കാരുടെ കരിയർ വികസനം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നുംചെയർമാൻ വ്യക്തമാക്കി. പുൾമാൻ ഹോട്ടലിൽ നടന്നവാർത്താസമ്മേളനത്തിൽ
ഡയറക്ടർമാരായ ഹസനുൽ ബന്ന, ഷാന അബ്ദുറഹിമാൻ, ഉസാമ പയനാട്ട്, ജനറൽ മാനേജർ മുജീബ് കൊടക്കാട്ട്, CFO നിഹാർ മൊഹപത്ര, ഹൈഡ്രോകെയർ ജനറൽ മാനേജർ മുഹമ്മദ് സലീം, കെയർകോം ജനറൽ മാനേജർ മുഹ്സിൻ മരക്കാർ, അൽഗാലിയ ജനറൽ മാനേജർ ബസ്സാം റഫീഖ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻവർ ചേലാട്ട് എന്നിവരും പങ്കെടുത്തു.
ഷഫീക്ക് അറക്കൽ