Sunday, March 15, 2026 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 07.30 AM

പെട്രോള്‍ പമ്പില്‍ 'ചുനാരി ചുനാരി' ഗാനത്തിന് ചുവട് വച്ച് വിദേശ വനിതകള്‍: വീഡിയോ ഏറ്റെടുത്ത് നെറ്റീസണ്‍സ്

foreign, tourists, women, petrol, pump, dance

ഇന്ത്യയിലെത്തുന്ന വിദേശികളുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ബാളിവുഡിലെ ഹിറ്റ് ട്രാക്കായ 'ചുനാരി ചുനാരി' എന്ന പാട്ടിന് ഒരു കൂട്ടം വിദേശ വനിതകള്‍ രാജസ്ഥാനിലെ പെട്രോള്‍ പമ്പില്‍ വച്ച് ചുവട് വയ്ക്കുന്ന വീഡിയോയാണ് ഇത്.

രാജസ്ഥാനിലെ ഒരു പ്രാദേശിക പെട്രോള്‍ പമ്പില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ പുറത്തിറങ്ങുകയും ഹിറ്റ് ബോളിവുഡ് ഗാനമായ ചുനാരി ചുനാരി' യ്ക്ക് ചുവട് വയ്ക്കുകയുമായിരുന്നു. ഈ സമയം പെട്രോള്‍ പമ്പിലെത്തിയ ഒരു ട്രാക്ടറിന്റെ െ്രെഡവറായിരുന്നു പാട്ട് വച്ചിരുന്നത്. ആദ്യം ഒന്ന് രണ്ട് സ്ത്രീകള്‍ പാട്ടിന് ചുവട് വച്ചപ്പോള്‍ മറ്റുള്ളവരും ഒപ്പം കൂടുകയായിരുന്നു. പിന്നെ അതൊരു അപ്രതീക്ഷിത നൃത്തമായി മാറി. ഇതോടെ ചുറ്റും കൂടിയവര്‍ വീഡിയോ എടുക്കാന്‍ തുടങ്ങി.

'രാജസ്ഥാന്‍ ബൈക്ക് യാത്ര' എന്ന അടിക്കൂറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പമ്പിലുണ്ടായിരുന്ന ആളുകളും സഞ്ചാരികള്‍ക്കൊപ്പം കൂടി. അവര്‍ ചിരിച്ചും ആര്‍പ്പുവിളിച്ചും ഒപ്പം പാട്ടുപാടിയും ഒരു സാധാരണ പെട്രോള്‍ പമ്പിനെ നാടകീയവും രസകരവുമായ ഒരു ബോളിവുഡ് നിമിഷമാക്കി മാറ്റി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പൈസ വസൂല്‍ കുറിപ്പുകളുമായെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW