Thursday, March 12, 2026 Last Updated 34 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 08.11 PM

റോഡിൽ ആണി വിതറി പഞ്ചറാക്കി, 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, കർണാടകയെ നടുക്കി കവർച്ച

24 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി.
theft

കർണാടകയില്‍ വീണ്ടും കവർച്ച. ബിദർ ജില്ലയിൽ കാർ യാത്രക്കാരെയാണ് കൊള്ളയടിച്ചത്. 24 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരെയാണ് കൊള്ളയടിച്ചത്.

ആണി റോഡിൽ വിതറി കാ‍ർ പഞ്ചറാക്കിയായിരുന്നു കവർച്ച. ബിദറിൽ ഹൈദരാബാദ് - മഹാരാഷ്ട്ര ദേശീയപാതയിലാണ് സംഭവം. കൊള്ളയടിക്കപ്പെട്ടത് യെത്ഗാവ് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ബസവകല്യാൺ പൊലീസ് കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW