Saturday, March 14, 2026 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 04.32 PM

‘ദളപതി കച്ചേരി’എന്ന ഗാനത്തിന് ചുവടുവെച്ച് റംസാനും സുഹൃത്തുക്കളും; വീഡിയോ

ramsan-muhammad-
photo-www.instagram.com/ramzan______mhmd

വീണ്ടും തരംഗമായി അഭിനേതാവും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും വീഡിയോ. വിജയ് ചിത്രം ജനനായകനിലെ ‘ദളപതി കച്ചേരി ’എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവുടവെച്ചരിക്കുന്നത്.

നടിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സായ സ്റ്റിനി ഫ്രാന്‍സിസ്, അമൃത രത്‌ന, ടോണി കുക്ക് എന്നിവരാണ് റംസാനൊപ്പം തകര്‍ത്താടുന്നത്. കച്ചേരി എന്ന അടിക്കുറിപ്പോടെയാണ് റംസാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മാര്‍ക്കറ്റിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ശരിക്കും പവര്‍പാക്ക് പെര്‍ഫോമന്‍സാണ് കാണാന്‍ സാധിക്കുക. ദില്‍ഷയുടെയും സ്റ്റിനിയുടെയും ദാവണി ലുക്ക് വീഡിയോയ്ക്ക് തമിഴ് ടച്ച് നല്‍കുന്നുണ്ട്.

വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സൂപ്പര്‍, അടിപൊളി, പൊളിച്ചു എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍. അനിരുദ്ധ്, സാനിയ അയ്യപ്പന്‍, സുരഭി ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW